ഇന്റർഫേസ് /വാർത്ത /Film / പുകവലിയും മദ്യപാനവും ഒഴിവാക്കിയ സിനിമകൾക്ക് മാത്രമെ അനുമതി നൽകാവൂവെന്ന് നിയമസഭാ സമിതി; വിമർശനവുമായി ഡോ. D. ബിജു

പുകവലിയും മദ്യപാനവും ഒഴിവാക്കിയ സിനിമകൾക്ക് മാത്രമെ അനുമതി നൽകാവൂവെന്ന് നിയമസഭാ സമിതി; വിമർശനവുമായി ഡോ. D. ബിജു

Dr Biju

Dr Biju

കേരളത്തെ സെൻസർബോർഡ് രക്ഷിക്കട്ടെ ... ഈ വാർത്ത സത്യമാണോ എന്നറിയില്ല .. ആകാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നു .

 • News18
 • 2-MIN READ
 • Last Updated :
 • Share this:

  തിരുവനന്തപുരം: സിനിമ സെൻസറിങുമായി ബന്ധപ്പെട്ട് നിയമസഭാ ഉപസമിതി നിർദ്ദേശത്തിനെതിരെ സംവിധായകൻ ഡോ. ബിജുകുമാർ ദാമോദരൻ. പുകവലിയും മദ്യപാനവും ഒക്കെ ഒഴിവാക്കിയ സിനിമകൾക്ക് മാത്രം അനുമതി കൊടുത്താൽ മതിയെന്ന നിർദേശത്തിനെതിരെയാണ് ഡോ. ബിജു രംഗത്തെത്തിയത്. കേന്ദ്രസർക്കാർ മാർഗനിർദേശം അനുസരിച്ച് പ്രവർത്തിക്കുന്ന സെൻസർ ബോർഡിന്‍റെ പ്രവർത്തനത്തിൽ ഇടപെടാൻ കേരളത്തിന് സാധിക്കില്ല. ഇത്തരം നിർദേശം ഇറക്കുമ്പോൾ അതിന് നിയമപരമായ നില നിൽപ്പ് ഒന്നുമില്ല എന്ന് മനസ്സിലാക്കാനുള്ള വിവേചന ബുദ്ധി നിയമസഭാ അംഗങ്ങൾക്ക് ഉണ്ടാകുന്നത് നന്ന്. നിയമപരമായിത്തന്നെ ഈ നിർദ്ദേശം വലിയ തമാശ ആയത് കൊണ്ട് സെൻസർഷിപ്പിലെ ഫാസിസത്തെപ്പറ്റിയൊന്നും കൂടുതൽ പ്രബന്ധം എഴുതേണ്ടതില്ല എന്ന് തോന്നുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

  ഡോ. ബിജുകുമാർ ദാമോദരന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

  സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ആണ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സിനിമകൾക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ചുമതലപ്പെടുത്തിയിട്ടുള്ള സ്ഥാപനം . കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം . 1952 ലെ സിനമറ്റോഗ്രാഫ് ആക്റ്റ് , 1983 ലെ സിനിമാട്ടോഗ്രാഫ് സർട്ടിഫിക്കേഷൻ റൂൾസ് ,1952 സിനിമാട്ടോഗ്രാഫ് ആക്ടിലെ സെക്ഷൻ 5 (ബി ) അനുസരിച്ചു കേന്ദ്ര ഗവണ്മെന്റ് പുറപ്പെടുവിച്ചിട്ടുള്ള ഗൈഡ് ലൈൻസ് എന്നിവ അനുസരിച്ചു പ്രവർത്തിക്കുന്ന ഒരു സ്റ്റാറ്റിയൂട്ടറി ബോഡി ആണ് സെൻസർ ബോർഡ് . അത് കേരളത്തിൽ മാത്രം നിലവിലുള്ള ഒരു സംഗതി അല്ല . കേരള സർക്കാരിന്റെ എന്നല്ല ഒരു സംസ്ഥാനത്തിന്റെയും സർക്കാരിന്റെ പരിധിയിൽ പെടുന്ന ഒരു സ്ഥാപനം അല്ല (അറിവ് തെറ്റാണെങ്കിൽ തിരുത്താം ). അപ്പോൾ കേരള സംസ്ഥാനത്തെ കേവലം ഒരു നിയമ സഭാ സമിതി പുകവലിയും മദ്യപാനവും ഒക്കെ ഒഴിവാക്കിയ സിനിമകൾക്ക് മാത്രം അനുമതി കൊടുത്താൽ മതി എന്നൊക്കെ നിർദ്ദേശം ഇറക്കുമ്പോൾ അതിന് നിയമപരമായ നില നിൽപ്പ് ഒന്നുമില്ല എന്ന് മനസ്സിലാക്കാനുള്ള വിവേചന ബുദ്ധി നിയമസഭാ അംഗങ്ങൾക്ക് ഉണ്ടാകുന്നത് നന്ന് . ഒരു സംശയമേ ഉള്ളൂ കേരള നിയമ സഭയുടെ നിർദേശം അനുസരിച്ചു ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സെൻസർ ബോർഡ് ഈ നിയമം ഉണ്ടാക്കുമോ അതോ കേരളത്തെ ഒരു പ്രത്യേക രാജ്യമായി അംഗീകരിച്ചു ഈ നിയമം നടപ്പാക്കുമോ . നിയമ സഭാ ഉപസമിതിയുടെ വിദഗ്ധ നിർദ്ദേശം എങ്ങനെയാണ് പ്രാബല്യത്തിലാക്കുക എന്ന് കാണാൻ കാത്തിരിക്കുന്നു ....

  നിയമപരമായിത്തന്നെ ഈ നിർദ്ദേശം വലിയ തമാശ ആയത് കൊണ്ട് സെൻസർഷിപ്പിലെ ഫാസിസത്തെപ്പറ്റിയൊന്നും കൂടുതൽ പ്രബന്ധം എഴുതേണ്ടതില്ല എന്ന് തോന്നുന്നു .

  താഴെ പറയുന്ന രീതിയിൽ സിനിമകളെ തരം തിരിക്കാൻ മാത്രമേ സെൻസർ ബോർഡിന് നിലവിൽ അവകാശം ഉള്ളൂ (അവർ അതിലപ്പുറമുള്ള ഇടപെടലുകൾ നടത്താറുണ്ട് എന്നത് വേറെ കാര്യം ).

  The films are certified in following categories in accordance with the Cinematograph Act, 1952, the Cinematograph (Certification) Rules, 1983 and the guidelines issued by the Central Government under Section 5 (B) of Cinematograph Act, 1952:

  अ:U – Unrestricted Public Exhibition.

  अ/व:U/A – Unrestricted Public Exhibition but with a word of caution that discretion required for children below 12 years.

  व:A – Restricted to adults.

  S - Restricted to any special class of persons.

  ഇത്തരം തരം തിരിവ് അല്ലാതെ സിനിമയിലെ രംഗങ്ങൾ മുറിച്ചു മാറ്റാൻ കൽപ്പിക്കാൻ തൽക്കാലം ഇവിടെ നിയമ വ്യവസ്ഥ ഇല്ല . ഇനി അതുണ്ടാക്കണം എന്നാണ് കേരള നിയമ സഭാ ഉപസമിതിയുടെ നിലപാട് എങ്കിൽ . എങ്കിൽ സംശയം ഇല്ല കേരളം മുന്നോട്ട് തന്നെയാണ് ... കേരളത്തെ സെൻസർബോർഡ് രക്ഷിക്കട്ടെ ... ഈ വാർത്ത സത്യമാണോ എന്നറിയില്ല .. ആകാതിരിക്കട്ടെ

  എന്നാഗ്രഹിക്കുന്നു . കേരള നിയമ സഭ ഒട്ടേറെ വിപ്ലവകരമായ മാറ്റങ്ങൾ കുറിച്ച ഒരു സഭ ആണ് . ഒരു നിയമ സഭാ ഉപസമിതി ഈ രീതിയിൽ ഒരു പിന്തിരിപ്പൻ നിർദ്ദേശം വെക്കുന്നത് ദുഖകരം ആണ് , ഭാവിയിൽ ഭരണകൂടത്തിന് തോന്നുന്ന എന്തും സെൻസർ ചെയ്യാനുള്ള ഒരു ഗ്രീൻ കാർഡ് ആണ് ഇത് . കേന്ദ്ര മന്ത്രാലയത്തിന് ഈ നീക്കം പുതിയ ഒരു വഴി തുറന്നു കൊടുത്തേക്കും ..ഇനി ഇപ്പോൾ കലയുടെ നിയന്ത്രണത്തിന് നിയമം കൊണ്ടുവരാൻ കേന്ദ്രത്തിനു ധാർമിക പിന്തുണ ആയല്ലോ ...

  First published:

  Tags: Assembly sub committee, Censor board, Dr D Biju, Film censoring, ഡോ. ഡി. ബിജു, സിനിമ സെൻസർഷിപ്പ്, സെൻസർ ബോർഡ്