• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വെള്ളത്തിലായി 'ഡ്രാമയും': ട്രെയിലർ ലോഞ്ച് മാറ്റി

news18
Updated: August 15, 2018, 4:07 PM IST
വെള്ളത്തിലായി 'ഡ്രാമയും': ട്രെയിലർ ലോഞ്ച് മാറ്റി
news18
Updated: August 15, 2018, 4:07 PM IST
കനത്ത മഴയെ തുടർന്ന് മോഹൻലാൽ ചിത്രം ഡ്രാമയുടെ ട്രെയിലർ ലോഞ്ച് മാറ്റി. ഓഗസ്റ്റ് 15ന് അഡ്ലക്സ് കൺവെൻഷൻ സെന്‍ററിൽ വെച്ച് രാത്രി ഒമ്പത് മണിക്ക് ലോഞ്ച് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. കേരളത്തിന്റെ കണ്ണീർ മഴ തോർന്നിട്ടേ ഡ്രാമയുടെ ട്രെയിലർ ലോഞ്ച് ചെയ്യുകയുള്ളുവെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

ലോഹത്തിനു ശേഷം മോഹൻലാൽ രഞ്ജിത്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ഡ്രാമ. വര്‍ണ്ണചിത്ര, ലില്ലി പാഡ് മോഷന്‍ പിക്‌ചേഴ്‌സിന്റെയും ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ മഹാസുബൈര്‍ എം കെ നാസര്‍ എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

അനു സിത്താര, ജ്യുവല്‍ മേരി,കനിഹ എന്നിവർ പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയിൽ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജനും എത്തുന്നുണ്ട്. ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ജോണി ആന്റണി, രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രം ആഗസ്‌റ്റ് 24നാണ് തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരുന്നത്.

First published: August 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍