നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ദ്യശ്യം 2 കന്നഡ റിമേക്കും ഒരുങ്ങുന്നു; രവിചന്ദ്രന്‍ നായകന്‍, പ്രധാന വേഷത്തില്‍ നവ്യ നായരും

  ദ്യശ്യം 2 കന്നഡ റിമേക്കും ഒരുങ്ങുന്നു; രവിചന്ദ്രന്‍ നായകന്‍, പ്രധാന വേഷത്തില്‍ നവ്യ നായരും

  ദൃശ്യ 2 എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രവിചന്ദ്രനാണ് നായകനായി എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പി വാസുവാണ്

  drishya 2

  drishya 2

  • Share this:
   മോഹന്‍ ലാല്‍-ജീത്തു ജോസഫിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യം 2 കന്നഡ റീമേക്കിനായി ഒരുങ്ങുന്നു. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കും. ദൃശ്യ 2 എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രവിചന്ദ്രനാണ് നായകനായി എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പി വാസുവാണ്. കന്നഡ ദൃശ്യ ആദ്യ ഭാഗം അവതതരിപ്പിച്ചവര്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും അണിനിരക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മാണം ചെയ്യുന്നത്.

   മീനയുെട കഥപാത്രത്തെ കന്നഡയില്‍ അവതരിപ്പിക്കുന്നത് മലായാളി താരം നവ്യ നായരാണ്. ഐജിയുടെ വേഷത്തില്‍ ആശ ശരത് തന്നെയെത്തുന്നു. സിദ്ദിഖിന്റെ കഥാപാത്രം ചെയ്തിരുന്നത് പ്രഭുവായിരുന്നു. മറ്റു പ്രമുഖ താരങ്ങളും ദൃശ്യ 2 വില്‍ അണിനിരക്കുന്നുണ്ട്. ദൃശ്യം 2 ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലായിരുന്നു റിലീസ് ചെയ്തിരുന്നത്. എന്നിരുന്നാലും പ്രേക്ഷക സ്വീകര്യത പിടിച്ചെടുക്കാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നു. മികച്ച അഭിപ്രായം ചിത്രം നേടിയിരുന്നു.

   2013 ല്‍ ഇറങ്ങിയ ദൃശ്യം ആദ്യ ഭാഗം ബോക്‌സോഫീസില്‍ മികച്ച വിജയം കൈവരിച്ചതിനു പിന്നാലെ നിരവധി ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ആദ്യം ഭാഗം ഇറങ്ങി എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ  രണ്ടാം ഭാഗം ജീത്തു ജോസഫ് പുറത്തിറക്കിയത്. ദൃശ്യം 2 മികച്ച അഭിപ്രായം നേടിയതിനു ശേഷം നിരവധി ഭഷകളിലേക്ക് റീമേക്കുകള്‍ ആരംഭിച്ചിരുന്നു. ദൃശ്യം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത് ജീത്തു ജോസഫ് തന്നെയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നു.

   തെലുങ്കില്‍ നായകനായി എത്തുന്നത് വെങ്കടേഷാണ്. ആദ്യഭാഗത്തില്‍ മീനയും എസ്തറും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. രണ്ടാം ഭഗത്തിലും ഇവരും തന്നെയാണ് അവരുടെ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമക്കൊപ്പം സുരേഷ് പ്രൊഡക്ഷന്‍സ്, രാജ്കുമാര്‍ തിയറ്റേഴ്‌സ് എന്നിവരും നിര്‍മ്മാണത്തില്‍ പങ്കാളിയാകുന്നു.
   Published by:Jayesh Krishnan
   First published:
   )}