അജയ് ദേവ്ഗൺ (Ajay Devgn) നായകനായ ദൃശ്യം 2ന് (Drishyam 2) തീയേറ്ററിൽ മികച്ച പ്രതികരണം ലഭിക്കുകയാണ്. മലയാളം ക്രൈം ത്രല്ലർ ചിത്രമായ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിൽ നടൻ അജയ് ദേവ്ഗൺ ആണ് നായകൻ. ഇ-ടൈംസ് റിപ്പോർട്ട് പ്രകാരം ദൃശ്യം മൂന്നാം ഭാഗം മലയാളത്തിലും ഹിന്ദിയിലും ഒരേ ദിവസം റിലീസ് ചെയ്യും എന്ന് പറയപ്പെടുന്നു. സിനിമയുടെ സസ്പെൻസ് പുറത്താകാതിരിക്കാനാണ് ഒരു ദിവസം തന്നെ രണ്ടു ഭാഷകളിൽ റിലീസ് തീരുമാനിച്ചതെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്.
ദൃശ്യം മലയാളം മൂന്നാം ഭാഗം ഉണ്ടാവുമെന്ന് നേരത്തെ തന്നെ റിപോർട്ടുകൾ പുറത്തുവന്നിരുന്നു.
അജയ് ദേവ്ഗൺ, ശ്രിയ ശരൺ, തബു എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ദൃശ്യം ഹിന്ദി പതിപ്പിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.
ആദ്യ ഭാഗം ഇറങ്ങി ഏഴ് വർഷത്തിന് ശേഷം പുറത്തിറങ്ങിയ ചിത്രം മൂന്ന് ദിവസം കൊണ്ട് 50 കോടി കളക്ഷൻ പിന്നിട്ടിരുന്നു. ദൃശ്യം 2 അതിന്റെ ആദ്യ വാരാന്ത്യത്തിൽ 64.14 കോടി രൂപ നേടിയതായി ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് വെളിപ്പെടുത്തി.
'ദൃശ്യം 2' മൂന്നാം ദിവസത്തെ കളക്ഷനിലൂടെ 'തൻഹാജി: ദി അൺസങ് വാരിയർ' ആദ്യ വാരാന്ത്യ കളക്ഷനെ ഔദ്യോഗികമായി മറികടന്നു. അജയ് ദേവ്ഗൺ നായകനായി അഭിനയിച്ച ചിത്രം, 2020 ജനുവരിയിൽ 61.75 കോടി രൂപയുടെ ഓപ്പണിംഗ് വാരാന്ത്യ കളക്ഷൻ രേഖപ്പെടുത്തി. ഭൂൽ ഭുലയ്യ 2 ന്റെ ആദ്യ വാരാന്ത്യ കളക്ഷനെയും ചിത്രം മറികടന്നു. കാർത്തിക് ആര്യൻ നായകനായ ചിത്രം ആദ്യ വാരാന്ത്യത്തിൽ 55.96 കോടി രൂപ കളക്ഷൻ നേടിയിരുന്നു. എന്നിരുന്നാലും, ബ്രഹ്മാസ്ത്രയുടെ ഓപ്പണിംഗ് വാരാന്ത്യ കളക്ഷനെ മറികടക്കാൻ ദൃശ്യത്തിന് കഴിഞ്ഞില്ല.
മലയാളത്തിൽ വരുൺ പ്രഭാകർ എന്നപോലെ കാണാതായ യുവാവിനെ ചുറ്റിപ്പറ്റിയുള്ള കേസിൽ അജയ് ദേവ്ഗണിന്റെ കഥാപാത്രമായ വിജയ് സൽഗോങ്കറിന് ക്ലീൻ ചിറ്റ് ലഭിച്ചതിന് ശേഷം ഏഴ് വർഷത്തിന് ശേഷമാണ് ദൃശ്യം 2 ഉണ്ടാവുന്നത്. 2014 ഒക്‌ടോബർ 2ലെ സംഭവങ്ങളെ സിനിമ പുനരവലോകനം ചെയ്യുന്നു. ഇത്തവണ വിജയിയെ മീര ദേശ്മുഖ് (തബു) മാത്രമല്ല, ഐജി തരുൺ അഹ്ലാവത് (അക്ഷയ് ഖന്ന) നായകനെ ചോദ്യം ചെയ്യുന്നു.
ജീത്തു ജോസഫ് സംവിധാനം ചെയ്ത മലയാളം ചിത്രത്തിൽ മോഹൻലാൽ, മീന സാഗർ എന്നിവരുടെ മക്കളായി അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവർ വേഷമിട്ടിരുന്നു.
Summary: A news report claims that the third instalment of the Drishyam franchise may release simultaneously in Malayalam and Hindi after Drishyam 2, which stars Ajay Devgn, began receiving positive reviews in theatres. The principal role of Georgekutty is played by Mohanlal in the Malayalam film, whereas Ajay Devgn takes the role in the Hindi version
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.