താരാരാധനയുടെ പല തലങ്ങൾ പ്രേക്ഷകർ ഇതിനുമുൻപ് കണ്ടിട്ടുണ്ടെങ്കിൽ, ഇത്രയും ഭയാനകമായ വേർഷൻ ഒരു പക്ഷെ ആദ്യമാവും. പ്രത്യേകിച്ച് മലയാള സിനിമയിൽ. പൃഥ്വിരാജ് ചിത്രം ഡ്രൈവിംഗ് ലൈസൻസിലാണ് ഒരു നടനോടുള്ള ആരാധന പിന്നീട് പകയാവുമ്പോഴുള്ള ട്വിസ്റ്റുമായി ഇറങ്ങിയിരിക്കുന്നത്. സിനിമയുടെ ഉദ്വേഗം നിറഞ്ഞ ട്രെയ്‌ലർ പുറത്തിറങ്ങി.
ഹണീബി ടു വിനു ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡ്രെെവിംങ് ലെെസൻസ്'. ഡിസംബര്‍ 20 ന് മാജിക് ഫ്രെയിംസ് തിയ്യേറ്ററിലെത്തിക്കുന്നു.
പൃഥ്വിരാജ് നായകനാവുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സച്ചി എഴുതുന്നു.അനാർക്കലിക്ക് ശേഷം പൃഥ്വിരാജ്-സച്ചി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം എന്നതാണ് സവിശേഷത.
പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ദീപ്തി സതി, മിയ എന്നിവർ നായികമാരാവുന്നു.
സൂരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, നന്ദു, ലാലു അലക്സ്, സലിം കുമാർ, സെെജു കുറുപ്പ്, വിജയരാഘവൻ, മേജർ രവി, ശിവജി ഗുരുവായൂർ, ഇടവേള ബാബു, അനീഷ് ജി. മേനോൻ, അരുൺ, ആദീഷ്, വിജയകുമാർ, നന്ദു പൊതുവാൾ, സുനിൽ ബാബു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അലക്സ് പുളിക്കൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.സന്തോഷ് വർമ്മയുടെ വരികൾക്ക് യാക്സൻ ഗാരി പെരേര, നേഹ എസ്. നായർ എന്നിവർ സംഗീതം പകരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Driving licence, Driving License movie, Jean Paul Lal, Prithviraj, Prithviraj movie, Suraj venjaramood