നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ചലച്ചിത്ര ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു

  ചലച്ചിത്ര ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു

  Dubbing artist Anandavally is no more | തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

  • Share this:
   തിരുവനന്തപുരം: മലയാള സിനിമയിൽ വർഷങ്ങളോളം ഡബ്ബിങ് ആർട്ടിസ്റ്റായി തിളങ്ങിയ ആനന്ദവല്ലി അന്തരിച്ചു. 62 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. കൊല്ലം സ്വദേശിനിയാണ്.

   കാട് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ ആനന്ദവല്ലിയുടെ തുടക്കം അഭിനേത്രിയായിട്ടായിരുന്നു. 1973ൽ ദേവി കന്യാകുമാരിയിൽ രാജശ്രീക്ക് ശബ്ദം നൽകി ഡബ്ബിങ് മേഖലയിലേക്ക് കടന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ പൂർണ്ണിമ ജയറാമിന് ശബ്ദം നൽകിയതോടെ ശ്രദ്ധേയയായി. ഗീത, സുമലത, സിൽക്‌സ്മിത, മാധവി, മേനക, അംബിക, ഉർവശി, ജയപ്രദ, കാർത്തിക, പാർവതി, ഗൗതമി, സുഹാസിനി, ശോഭന, സുകന്യ, ശാരദ, സരിത, സുചിത്ര, ഭാനുപ്രിയ, രേഖ, രേവതി, രഞ്ജിനി, മോഹിനി, നന്ദിത ബോസ്, വിനയപ്രസാദ്‌, കനക, ഖുശ്‌ബു, ഊർമിള ഉണ്ണി, ഉണ്ണി മേരി, ശാന്തികൃഷ്ണ തുടങ്ങിയവർക്ക് ശബ്ദം നൽകിയിട്ടുണ്ട്. ആധാരത്തിൽ ഗീതക്ക് ശബ്ദം നൽകി സംസ്ഥാന അവാർഡ് കരസ്ഥമാക്കി.

   ആന്ദവല്ലിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.   സഹപ്രവർത്തകയുടെ വിയോഗത്തിൽ നടൻ മമ്മൂട്ടി ഫേസ്ബുക് പോസ്റ്റിലൂടെ അനുശോചിച്ചു.

   First published:
   )}