കോവിഡ് ബാധിതൻ സ്റ്റുഡിയോയിൽ; ഷൈൻ ടോം ചാക്കോ ചിത്രത്തിന്റെ ഡബ്ബിംഗ് വേളയിൽ പരിഭ്രാന്തി

സംഭവിച്ച കാര്യങ്ങളുമായി ഷൈൻ ടോം ചാക്കോ ചിത്രം 'ഓപ്പറേഷൻ ജാവ'യുടെ അണിയറക്കാർ

News18 Malayalam | news18-malayalam
Updated: June 27, 2020, 6:06 PM IST
കോവിഡ് ബാധിതൻ സ്റ്റുഡിയോയിൽ; ഷൈൻ ടോം ചാക്കോ ചിത്രത്തിന്റെ ഡബ്ബിംഗ് വേളയിൽ പരിഭ്രാന്തി
ഷൈൻ ടോം ചാക്കോ
  • Share this:
കോവിഡ് ബാധിതനായ ഒരാള്‍ കൊച്ചിയിലെ ഡബ്ബിംഗ് സ്റ്റുഡിയോയില്‍ എത്തിയതോടെ പോലീസ് നാല് മണിക്കൂര്‍ സ്റ്റുഡിയോ അടപ്പിച്ചത് ഭീതി പടര്‍ത്തി. വിനായകന്‍, ഷൈന്‍ ടോം, ബാലു വര്‍ഗീസ്, ബിനു പപ്പു ലുക്മാന്‍, ഇര്‍ഷാദ് അലി, അലക്‌സാണ്ടര്‍ പ്രശാന്ത് തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന 'ഓപ്പറേഷന്‍ ജാവ' എന്ന സിനിമയുടെ ഡബ്ബിംഗ് ജോലികള്‍ നടക്കവേയാണ് സംഭവം.

Also read: | അലി അക്ബറിന്റെ ചിത്രത്തിന് മേജർ രവിയുടെ പിന്തുണ; മകൻ അർജുൻ രവി ക്യാമറ ചെയ്യും

ജൂണ്‍ 10ന് കോവിഡ് ബാധിതനായ ഒരാള്‍ സ്റ്റുഡിയോയില്‍ എത്തിയെന്ന് പോലീസ് അറിയിക്കുകയായിരുന്നു. തുടര്‍ന്നു 'ഓപ്പറേഷന്‍ ജാവ' ടീം ഹോം ക്വാറന്റൈനില്‍ പോകണമെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ പരിഭ്രാന്തിയിലായ 'ഓപ്പറേഷന്‍ ജാവ' ടീമിനെ ഉച്ചയോടെ പോലീസ് വിളിച്ച് തങ്ങള്‍ക്ക് സ്റ്റുഡിയോ മാറിപോയതാണെന്നു അറിയിച്ചു. സർക്കാർ പ്രോട്ടോകോള്‍ പ്രകാരം ഡബ്ബിംഗ് ജോലികള്‍ ചെയ്തു പോകവേയാണ് പോലീസിന്റെ ഈ സ്റ്റുഡിയോ മാറല്‍ സംഭവം. പോലീസ് അറിയിപ്പുകിട്ടിയത് മുതലുള്ള നാലു മണിക്കൂര്‍ നേരത്തെ അവസ്ഥ വിവരിച്ചു ഒരു വീഡിയോ 'ഓപ്പറേഷന്‍ ജാവ' ടീം ഇറക്കിയിട്ടുണ്ട്.പല സിനിമകളും ഷൂട്ട് തുടങ്ങിയെങ്കിലും അല്പം അശ്രദ്ധ എത്രമാത്രം ഭീകരമാകും എന്ന് ഓര്‍മപെടുത്തല്‍ ആണ് ഈ അനുഭവം. പത്രത്തിലും ടിവിയിലും വാര്‍ത്തകള്‍ കാണുമ്പോള്‍ താന്‍ നിസാരമായികണ്ടു. തൊട്ടു മുന്നില്‍ ഇങ്ങനെയൊരു അവസ്ഥ വന്നപ്പോള്‍ നമ്മള്‍ എത്രമാത്രം ചെറുതാണ്, നമ്മള്‍ എത്രമാത്രം കരുതേണ്ടതുണ്ട് എന്നു മനസിലായെന്നു സിനിമയുടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറയുന്നു.
First published: June 27, 2020, 6:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading