• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കേരളത്തിലെ വെള്ളപ്പൊക്കം; നാഗ ചൈതന്യ ചിത്രത്തിന്റെ റിലീസ് മാറ്റി

news18
Updated: August 22, 2018, 4:31 PM IST
കേരളത്തിലെ വെള്ളപ്പൊക്കം; നാഗ ചൈതന്യ ചിത്രത്തിന്റെ റിലീസ് മാറ്റി
news18
Updated: August 22, 2018, 4:31 PM IST
കേരളത്തിലെ വെള്ളപ്പൊക്കം മലയാള ചിത്രങ്ങളെ മാത്രമല്ല, തെലുങ്ക് ചിത്രത്തെയും ബാധിച്ചിരിക്കുകയാണ്. അതിനുദാഹരമാണ് നാഗ ചൈതന്യയുടെ പുതിയ ചിത്രമായ ശൈലജ റെഡ്ഡി അല്ലുഡുവിന്റെ റിലീസ് മാറ്റിയത്. ഓഗസ്റ്റ് 31ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. റിലീസ് മാറ്റിയ കാര്യം നാഗ് ചൈതന്യ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളത്തിൽ ചിത്രം റീ റെക്കോർഡ് ചെയ്യുന്നുണ്ട്. എന്നാൽ വെള്ളപ്പൊക്കത്തെ തുടർന്ന് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ സ്തംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് റിലീസ് മാറ്റുന്നത്. മറ്റൊരു തീയതി ഉടൻ അറിയിക്കുമെന്നും നാഗ ചൈതന്യ ട്വിറ്ററിൽ കുറിച്ചിരിക്കുന്നു. കേരളത്തെ സഹായിക്കാനും നാഗ ചൈതന്യ ആരാധകരോട് അഭ്യർഥിച്ചിട്ടുണ്ട്.

മാരുതി ദാസരി സംവിധാനം ചെയ്യുന്ന ശൈലജ റെഡ്ഡി അല്ലുഡുവിൽ അനു ഇമ്മാനുവൽ ആണ് നായിക. രമ്യ കൃഷ്ണൻ, വെണ്ണേല കിഷോർ, നരേഷ്, രഘു ബാബു, തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
First published: August 22, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍