• HOME
  • »
  • NEWS
  • »
  • film
  • »
  • ഇത് ഗുലാന്റെ 'തിത്തി തെയ്' അല്ല, നല്ല കിടിലൻ ഡാൻസ് കളിച്ച് ദുൽഖറും ഭാര്യ അമാലും

ഇത് ഗുലാന്റെ 'തിത്തി തെയ്' അല്ല, നല്ല കിടിലൻ ഡാൻസ് കളിച്ച് ദുൽഖറും ഭാര്യ അമാലും

ഗുലാൻ പണ്ട് 'കലാതിലകം' ആവാൻ ക്ലാസിക്കൽ ഡാൻസ് പഠിച്ച പോലൊന്നുമല്ല, ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും ചേർന്നൊരു കിടിലൻ നൃത്ത രംഗം

  • Last Updated :
  • Share this:
    എന്ത്, എപ്പോ, എങ്ങനെ വൈറൽ ആവും എന്ന് പറയാൻ പറ്റാത്ത സ്ഥലമായി മാറി നമ്മുടെ ഇന്റർനെറ്റും സോഷ്യൽ മീഡിയകളും. ഇപ്പൊ ഇതാ യുവാക്കളുടെ ഹരമായ ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും ചേർന്നൊരു കിടിലൻ നൃത്ത രംഗം. ഒരു ആഘോഷപരിപാടിക്കിടെയാണ് ഇരുവരും വേദിയിൽ ഒന്നിച്ച് ചുവടു വയ്ക്കുന്നത്. അതും ഗുലാൻ പണ്ട് 'കലാതിലകം' ആവാൻ ക്ലാസിക്കൽ ഡാൻസ് പഠിച്ച പോലൊന്നുമല്ല. പോരെങ്കിൽ ദുൽഖർ തന്നെ വേഷമിട്ട ബാംഗ്ലൂർ ഡെയ്‌സ് ചിത്രത്തിലെ 'പച്ചക്കിളിക്കൊരു കൂട്' എന്ന ഗാനത്തിനും അമാൽ നൃത്തം ചെയ്യുന്നുണ്ട്.



    2017ൽ പുറത്തിറങ്ങിയ 'പറവ'യാണ് ദുൽഖർ ഏറ്റവും ഒടുവിലായി മലയാളത്തിൽ അഭിനയിച്ച്‌ തിയേറ്ററിലെത്തിയ ചിത്രം. ശേഷം തമിഴ്/മലയാളം ദ്വിഭാഷാ ചിത്രമായ സോളോ, തെലുങ്കു ചിത്രം മഹാനടി, ബോളിവുഡ് ചിത്രം കാർവാൻ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. സുകുമാര കുറുപ്പിന്റെ ജീവിത കഥ പറയുന്ന കുറുപ് എന്ന ചിത്രത്തിലും ദുൽഖർ നായകനാണ്. ഇതിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. 'ഒരു യമണ്ടൻ പ്രേമകഥ'യിൽ ഉടൻ തന്നെ ദുൽഖറിനെ പ്രേക്ഷകർക്ക് കാണാൻ സാധിക്കും. സൗബിൻ ഷാഹിർ, സലിം കുമാർ എന്നിവരാണ് 'ഒരു യമണ്ടൻ പ്രേമകഥയി'ലെ മറ്റഭിനേതാക്കൾ. ഹാസ്യ ചിത്രമാണിത്. അണിയറയിൽ നിന്നും ചിത്രത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

    First published: