HOME » NEWS » Film » MOVIES DULQUER RELEASES TEASER OF THE MOVIE JANEMAN

'ജാനെമൻ' ഫാമിലി കോമഡി എൻ്റർടെയ്നർ സിനിമയുടെ ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി

Dulquer releases teaser of the movie Janeman | മലയാളത്തിൻ്റെ യുവ താരനിര അണിനിരക്കുന്ന സിനിമയാണ് 'ജാനെമൻ'

News18 Malayalam | news18-malayalam
Updated: July 9, 2021, 7:58 PM IST
'ജാനെമൻ' ഫാമിലി കോമഡി എൻ്റർടെയ്നർ സിനിമയുടെ ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി
ജാനെമൻ
  • Share this:
ആശങ്കകളുടെ കാലത്ത് ആർത്ത് ചിരിക്കാൻ ഒരു മുഴുനീള കോമഡി എന്റർടൈനർ സിനിമ എന്ന ഉറപ്പുമായി മലയാള ചിത്രം 'ജാനെമൻ'. സിനിമയുടെ ടീസർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു. മലയാളത്തിൻ്റെ യുവ താരനിര അണിനിരക്കുന്ന 'ജാനെമൻ' എന്ന ഫാമിലി കോമഡി എൻ്റർടെയ്നർ സിനിമയുടെ ടീസർ  ദുൽഖർ സൽമാൻ തൻ്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിൽ കൂടിയാണ് റിലീസ് ചെയ്തത്.

ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നീ നടീ നടന്മാർ കൂടാതെ ധാരാളം പുതുമുഖങ്ങളും ഈ സിനിമയിൽ കൂടി മലയാള സിനിമാ ലോകത്തേക്ക് കാലെടുത്തു വക്കുന്നുണ്ട്.

കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഈ ഫാമിലി എൻ്റർടെയ്നർ സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. ചിദംബരം പ്രശസ്ത ചലച്ചിത്രകാരന്മാർ ആയ ജയരാജ്, രാജീവ് രവി, കെ.യു. മോഹനൻ എന്നിവരുടെ കൂടെ സംവിധാനത്തിലും ഛായാഗ്രഹണത്തിലും അസിസ്റ്റൻ്റ് ആയും അസോസിയേറ്റ് ആയും 12 വർഷങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. അമൽ നീരദ്, സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവരുടെ അസോസിയേറ്റ് ആയി പ്രവർത്തിച്ച വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

'വികൃതി' എന്ന സിനിമക്ക് ശേഷം ചീയേഴ്സ് എന്‍റര്‍ടെയ്ൻമെന്‍റ്സിൻ്റെ ബാനറിൽ ലക്ഷ്മി വാരിയർ, ഗണേഷ് മേനോൻ, സജിത്ത് കുമാർ, ഷോൺ ആൻ്റണി എന്നിവർ ചേർന്ന് ആണ് ഈ സിനിമാ നിർമ്മിക്കുന്നത്. സഹനിർമ്മാതക്കൾ: സലാം കുഴിയിൽ, ജോൺ പി. എബ്രഹാം. സഹരചന: സപ്നേഷ് വരച്ചാൽ, ഗണപതി, സംഗീതം: ബിജി ബാൽ, എഡിറ്റര്‍: കിരൺദാസ്, കോസ്റ്റ്യും: മാഷർ ഹംസം, കലാ സംവിധാനം: വിനേഷ് ബംഗ്ലാൻ, മേക്കപ്പ്: ആര്‍ജി വയനാടൻ, സ്റ്റിൽ: വിവി ചാര്‍ലി, പ്രൊഡക്ഷൻ കൺട്രോളര്‍: പി.കെ. ജിനു, സൗണ്ട് മിക്സ്: എം.ആര്‍. രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ: വിക്കി, കിഷൻ (സപ്താ റെക്കോര്‍ഡ്സ്), വിഎഫ്എക്സ് കൊക്കനട്ട് ബഞ്ച്, പ:.ആര്‍.ഒ. ആതിര ദിൽജിത്ത്, ഓൺലൈൻ മാര്‍ക്കറ്റിങ് പി.ആർ. വൈശാഖ് സി വടക്കേവീട് എന്നിവരാണ്.

Youtube Video


Also read: ചികിത്സ മുഖ്യം ബിഗിലേ; വേദന മറക്കാൻ വിജയ് ചിത്രം കാണിച്ചു; ഇഷ്ട താരത്തിന്റെ സിനിമ 10 വയസ്സുകാരന്റെ ജീവൻ രക്ഷിച്ചു

അപകടത്തിൽപ്പെട്ട ചെന്നൈയിലെ മൈലാപൂർ സ്വദേശിയായ പത്ത് വയസ്സുകാരനെ ഡോക്ടർമാർ ചികിത്സക്ക് വിധേയമാക്കിയത് അവന്റെ ഇഷ്ട സിനിമയായ 'ബിഗിൽ' കാണിച്ചുകൊണ്ട്. ശുശ്രൂഷ സമയത്ത് വേദന മറക്കാൻ വേണ്ടിയാണ് വിജയ് അഭിനയിച്ച സിനിമ കാണിച്ചുകൊടുത്തതെന്ന് ഡോക്ടർമാർ പറയുന്നു.

മുറിവ് തുന്നുന്നതിന് മുന്പ് കുത്തിവെപ്പെടുക്കണമെന്ന് ഡോകടർമാർ ആവശ്യപ്പെട്ടു. എന്നാൽ പേടി കാരണം ഇഞ്ചക്ഷൻ സ്വീകരിക്കാൻ ശശിവരൻ തയ്യാറായില്ല. ഡോക്ടർമാർ എത്ര ശ്രമിച്ചിട്ടും ശശിവരൻ കൂട്ടാക്കിയില്ല.

എന്നാൽ ആശുപത്രിയിൽ രാത്രി സമയത്ത് ഡ്യൂട്ടി ചെയ്യുന്ന വളണ്ടിയറായ ജിന്ന എന്ന വ്യക്തിയാണ് ഒടുവിൽ ശശിവരനെ പറഞ്ഞ് മയക്കിയത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്താണെന്ന ജിന്നയുടെ ചോദ്യത്തിന് ശശിവരന്റെ മറുപടിയിങ്ങനെയായിരുന്നു, “എനിക്ക് സിനിമാ താരം വിജയെ ഇഷ്ടമാണ്. ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്." വിജയ്യെ കുറിച്ച് സംസാരിക്കുമ്പോൾ ശശിവരൻ വേദന മറന്ന് നിർത്താതെ സംസാരിക്കുന്നത് ഡോക്ടർമാർ തിരിച്ചറിഞ്ഞു. ഇതേതുടർന്ന് ജിന്ന തന്റെ ഫോണിൽ വിജയുടെ 'ബിഗിൽ' കാണിച്ചു കൊടുക്കുകയായിരുന്നു. അത്ഭുകരമെന്നോളം ശുശ്രൂശ നടപടികൾ തുടർന്നു കൊണ്ടിരിക്കെ ശശിവരൻ സിനിമ കണ്ടുകൊണ്ടേയിരുന്നു.
Published by: user_57
First published: July 9, 2021, 7:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories