നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ദുൽഖർ സൽമാനും ജോയ് മാത്യുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു

  ദുൽഖർ സൽമാനും ജോയ് മാത്യുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു

  Dulquer Salmaan and Joy Mathew to produce a movie | ചിത്രം 2020 ജനുവരിയിൽ ആരംഭിക്കും

  • Share this:
   'വിക്രമാദിത്യൻ', 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി', 'ഞാൻ' തുടങ്ങിയ ചിത്രങ്ങളിൽ സഹ താരങ്ങളായിരുന്ന ദുൽഖർ സൽമാനും ജോയ് മാത്യുവും നിർമ്മാതാക്കളാവുന്നു. ദുൽഖറിന്റെ വെഫെറർ ഫിലിംസും ജോയ് മാത്യുവിന്റെ അബ്ര ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2020 ജനുവരിയിൽ ആരംഭിക്കും. ദുൽഖർ നായകനായുള്ള ചിത്രത്തിൽ നായിക വിദേശിയാണ്. ഇവരുടെ പേര് പുറത്ത് വിട്ടിട്ടില്ല. രാഷ്ട്രീയമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് പ്രതിപാദ്യം.

   2012ൽ ഷട്ടർ എന്ന സസ്പെൻസ് ത്രില്ലറിലൂടെ സംവിധാന രംഗത്ത് ശ്രദ്ധേയനായ ജോയ് മാത്യു, തിരക്കഥാകൃത്തും കോളമിസ്റ്റും കൂടിയാണ്.

   പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ തന്നെ മൂന്നു ചിത്രങ്ങൾ നിർമ്മിക്കുകയാണ് വെഫെറർ ഫിലിംസ്. ഷംസു സൈബ സംവിധാനം ചെയ്യുന്ന 'മണിയറയിലെ അശോകൻ', സുകുമാര കുറുപ്പിന്റെ കഥ പറയുന്ന ശ്രീനാഥ് രാജേന്ദ്രൻ ചിത്രം 'കുറുപ്', അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം എന്നിവയാണ് ദുൽഖർ നിർമ്മിക്കുന്നത്. നാലാമത്തെ ചിത്രമാണ് ജോയ് മാത്യുവുമായി ഒന്നിച്ച് ചെയ്യുന്നത്.

   ബോളിവുഡിൽ പുറത്തിറങ്ങിയ 'സോയ ഫാക്റ്ററാ'ണ് ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രം.

   First published: