ഇന്റർഫേസ് /വാർത്ത /Film / Dulquer Salmaan | തീയതി നിശ്ചയിച്ചു, ദുൽഖർ സൽമാനും കൂട്ടരും ലുലു മാളിൽ വരുന്നു

Dulquer Salmaan | തീയതി നിശ്ചയിച്ചു, ദുൽഖർ സൽമാനും കൂട്ടരും ലുലു മാളിൽ വരുന്നു

'സീതാരാമം' സിനിമയിൽ ദുൽഖർ സൽമാൻ

'സീതാരാമം' സിനിമയിൽ ദുൽഖർ സൽമാൻ

Dulquer Salmaan and Sita Ramam team to meet audience in Lulu Mall | ദുൽഖർ സൽമാനും 'സീതാരാമം' താരങ്ങളും പ്രേക്ഷകരെ കാണാനെത്തുന്നു

  • Share this:

ഇന്ത്യൻ സിനിമാ ലോകത്ത് പാൻ ഇന്ത്യൻ താരമെന്ന പേര് സമ്പാദിച്ച ദുൽഖർ സൽമാൻ നായകനാകുന്ന ബഹുഭാഷാചിത്രം ‘സീതാരാമം’ പ്രദർശനത്തിന് ഒരുങ്ങുകയാണ്. ദുൽഖർ സൽമാൻ (Dulquer Salmaan), മൃണാൾ താക്കൂർ, രശ്മിക മന്ദാന, സുമന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈജയന്തി മൂവീസിന്റെ ബാനറിൽ ഹനു രാഘവപുടി സംവിധാനം നിർവഹിക്കുന്ന ‘സീതാരാമം’ ആഗസ്റ്റ് അഞ്ചിനാണ് തിയെറ്ററുകളിൽ എത്തുന്നത്.

തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ഈ റൊമാന്റിക് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. സല്യൂട്ട്, ഹേ സിനാമിക, കുറുപ്പ് എന്നിവയാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ ദുൽഖർ ചിത്രങ്ങൾ. ഇപ്പോഴിതാ പ്രേക്ഷകരെ നേരിട്ട് കാണാൻ ദുൽഖർ സൽമാനും ‘സീതാരാമം’ ടീമും കൊച്ചിയിലെത്തുകയാണ്. ജൂലൈ 27ന് വൈകിട്ട് അഞ്ച് മണിക്ക് കൊച്ചി ലുലു മാളിലാണ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരങ്ങൾ എത്തുന്നത്.

ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുൽഖർ സൽമാൻ എത്തുന്ന ചിത്രം കശ്മീർ, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. വിശാൽ ചന്ദ്രശേഖർ ചിത്രത്തിന്റെ സംഗീതസംവിധാനവും പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. തരുൺ ഭാസ്‌കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദന്ന, സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണല കിഷോർ എന്നിങ്ങനെ ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നു. നിർമ്മാതാക്കൾ: അശ്വിനി ദത്ത്, ബാനർ: സ്വപ്ന സിനിമ, അവതരിപ്പിക്കുന്നത്: വൈജയന്തി മൂവീസ്, പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ബാബു, കലാസംവിധാനം: വൈഷ്ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ, കോസ്റ്റ്യൂം ഡിസൈനർ: ശീതൾ ശർമ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഗീതാ ഗൗതം, പിആർഒ: ആതിര ദിൽജിത്.

Summary: Dulquer Salmaan and team Sita Ramam to greet audience at Kochi Lulu Mall on July 27. The multi-lingual movie is slated for wide release on the 5th of August. The film is coming in Telugu, Tamil and Malayalam languages

First published:

Tags: Dulquer salmaan, Sita Ramam