• HOME
  • »
  • NEWS
  • »
  • film
  • »
  • Dulquer Salmaan | 'ഗൺസ് ആൻഡ് ഗുലാബ്‌സ്'; വെബ് സീരീസുമായി ദുൽഖർ സൽമാൻ

Dulquer Salmaan | 'ഗൺസ് ആൻഡ് ഗുലാബ്‌സ്'; വെബ് സീരീസുമായി ദുൽഖർ സൽമാൻ

ഷോ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും

ഗൺസ് ആൻഡ് ഗുലാബ്‌സിൽ ദുൽഖർ

ഗൺസ് ആൻഡ് ഗുലാബ്‌സിൽ ദുൽഖർ

  • Share this:
    വെബ് സീരീസിൽ തുടക്കം കുറിച്ച് ദുൽഖർ സൽമാൻ (Dulquer Salmaan). രാജ്‌കുമാർ റാവു (Rajkummar Rao) ആണ് മറ്റൊരു പ്രധാന താരം. ഗൺസ് & ഗുലാബ്സ് (Guns and Gulaabs) എന്ന വെബ് സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഷോ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. ദുൽഖർ സൽമാനും രാജ്കുമാർ റാവുവും ഇവിടെ തൊണ്ണൂറുകളിലെ ലുക്ക് വഹിക്കുന്നു.

    സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ, കാറിന്റെ ബോണറ്റിലാണ് ദുൽഖർ ഇരിക്കുന്നത്. അടിക്കുറിപ്പിൽ, ദുൽഖർ കുറിച്ച വാക്കുകൾ ഇതാ: “സീറ്റ് ബെൽറ്റ് ധരിച്ച് എന്നോടൊപ്പം 90-കളിലേക്കുള്ള ഒരു യാത്രയ്ക്ക് തയ്യാറാകൂ. ഗൺസ് & ഗുലാബ്സിൽ നിന്നുള്ള എന്റെ ഫസ്റ്റ് ലുക്ക് ഇതാ, എന്റെ ആദ്യ വെബ് സീരീസും രാജും ഡികെയും ചേർന്നുള്ള എന്റെ ആദ്യ സംരംഭവും അവതരിപ്പിക്കുന്നു. കൂടാതെ, ചിത്രത്തിന് കീഴിൽ രാജ്കുമാർ റാവു കമന്റ് ചെയ്യുകയും ചെയ്തു.










    View this post on Instagram






    A post shared by Dulquer Salmaan (@dqsalmaan)






    ദുൽഖർ സൽമാൻ, രാജ്കുമാർ റാവു എന്നിവരെ കൂടാതെ, ഗൺസ് & ഗുലാബ്‌സിൽ ഗുൽഷൻ ദേവയ്യ, ടി ജെ ഭാനു എന്നിവരും നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    റിപ്പോർട്ടുകൾ പ്രകാരം, 90കളിലെ പ്രണയത്തിനൊപ്പം നർമ്മ ഘടകങ്ങളും ചേർത്ത് നെയ്തെടുത്ത കുറ്റകൃത്യങ്ങളുടെ ലോകത്താണ് 'ഗൺസ് ആൻഡ് ഗുലാബ്സ്' എന്ന കഥ ഒരുക്കിയിരിക്കുന്നത്, 'ഗൺസ് ആൻഡ് ഗുലാബ്സ്' എന്ന തലക്കെട്ടും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്.

    അഭിനേതാക്കളായ മനോജ് ബാജ്‌പേയി, പ്രിയാ മണി, ഷരീബ് ഹാഷ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ദി ഫാമിലി മാൻ' എന്ന വെബ് സീരീസിലൂടെ രാജ് & ഡികെ പ്രശസ്തമാണ്. ‘ദി ഫാമിലി മാൻ’ എന്ന പരമ്പരയുടെ രണ്ടാം സീസണിൽ, രാജലക്ഷ്മി ശേഖരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാമന്ത റൂത്ത് പ്രഭുവിന്റെ ഗംഭീരവും മികച്ചതുമായ പ്രകടനം ആ കഥാപാത്രത്തെ കുറ്റമറ്റ രീതിയിൽ അവതരിപ്പിച്ചതിന് അവർക്ക് വളരെയധികം പ്രശംസ നേടിക്കൊടുത്തിരുന്നു.

    Summary: Dulquer Salmaan announces his first ever web series, a collaboration with the makers of 'Family Man', Raj and DK. The series, Titled Guns & Gulaabs, is dated not too far back in the past, but the 1990s. Rajkummar Rao is playing a crucial character apart from Dulquer
    Published by:user_57
    First published: