നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ബോളിവുഡ് സൈക്കോളജിക്കല്‍ ത്രില്ലറില്‍ ദുല്‍ഖര്‍; 'ചുപ്' ടൈറ്റില്‍ പുറത്തുവിട്ടു

    ബോളിവുഡ് സൈക്കോളജിക്കല്‍ ത്രില്ലറില്‍ ദുല്‍ഖര്‍; 'ചുപ്' ടൈറ്റില്‍ പുറത്തുവിട്ടു

    ദുല്‍ഖര്‍ സല്‍മാന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്.

    ചുപ്

    ചുപ്

    • Share this:
      ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ബോളിവുഡ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 'ഒരു കലാകാരന്റെ പ്രതികാരം' എന്ന ടാഗ് ലൈനില്‍ ചിത്രത്തിന്റെ പേരിട്ടിരിക്കുന്നത് 'ചുപ്' എന്നാണ്. ഈ വാര്‍ഷം ആദ്യം പ്രഖ്യാപിച്ച ചിത്രത്തിന്റെ ടൈറ്റില്‍ അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴാണ് അണിയിറപ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്.

      ആര്‍ ബല്‍കി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രമുഖ ബോളിവുഡ് സംവിധായകനായിരുന്നു ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുങ്ങുന്നത്. എന്നാല്‍ ഇത് ബയോപിക് ആയിരിക്കില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കി. ഗുരു ദത്തിന്റെ ചരമ വാര്‍ഷിക ദിനത്തിലാണ് ടൈറ്റില്‍ പുറത്തുവിട്ടിരിക്കുന്നത്.



      സിനിമയുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

      ഛായാഗ്രഹണം വിശാല്‍ സിന്‍ഹ. സംഗീതം അമിത് ത്രിവേദി. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആര്‍ ബല്‍കി. ത്രില്ലര്‍ ഴോണറില്‍ ബല്‍കിയുടെ ആദ്യചിത്രമാവും ഇത്.



      ദുല്‍ഖര്‍ സല്‍മാന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ റോഡ് കോമഡി ഡ്രാമ ചിത്രം 'കര്‍വാന്‍' ആയിരുന്നു ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ 'നിഖില്‍ ഖോഡ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച 'ദി സോയ ഫാക്ടറും' എത്തി.
      Published by:Jayesh Krishnan
      First published:
      )}