• HOME
  • »
  • NEWS
  • »
  • film
  • »
  • താൻ കണ്ടതിൽ ഏറ്റവും സൂക്ഷ്മമായ നടന്മാരിൽ ഒരാൾ; ദുൽഖറിനെ കുറിച്ച് സംവിധായകൻ ആർ ബാൽകി

താൻ കണ്ടതിൽ ഏറ്റവും സൂക്ഷ്മമായ നടന്മാരിൽ ഒരാൾ; ദുൽഖറിനെ കുറിച്ച് സംവിധായകൻ ആർ ബാൽകി

ദുൽഖറിനെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ടെന്നും സംവിധായകൻ ആർ ബാൽകി

  • Last Updated :
  • Share this:
    ദുൽഖർ സൽമാൻ പ്രധാന വേഷത്തിലെത്തുന്ന ആർ ബാൽകി ചിത്രം സെപ്റ്റംബർ 23 ന് പുറത്തിറങ്ങുകയാണ്. മോശം വിമർശനങ്ങളും നിഷേധാത്മക നിരൂപണങ്ങളും കാരണം കലാകാരൻ അനുഭവിക്കുന്ന വേദനയും പ്രതികാരവുമാണ് ചുപ് എന്ന റൊമാന്റിക് സൈക്കോളജിക്കൽ ചിത്രം പറയുന്നത്.

    ദുൽഖർ സൽമാനൊപ്പം, സണ്ണി ഡിയോൾ ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. ദുൽഖറിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ചിത്രത്തിലേതെന്നാണ് കരുതപ്പെടുന്നത്.

    ദുൽഖറിനെ പ്രധാന കഥാപാത്രമായി പരിഗണിക്കാനുള്ള കാരണം വ്യക്തമാക്കുകയാണ് സംവിധായകൻ ആർ ബാൽകി. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബാൽകി ദുൽഖറിനെ കുറിച്ച് പറഞ്ഞത്.

    ദുൽഖറിനെ സൂക്ഷ്മമായി നോക്കിക്കണ്ടയാളാണ് താനെന്ന് ബാൽകി പറയുന്നു. അദ്ദേഹം ചെയ്ത സിനിമകൾ ഓരോന്നും വ്യത്യസ്തവും മനോഹരവുമാണ്. ഇന്ത്യൻ സിനിമയിൽ ഏറ്റവും സൂക്ഷമമായ നടന്മാരിൽ ഒരാളാണ് ദുൽഖർ എന്നാണ് തനിക്ക് തോന്നിയത്.








    View this post on Instagram






    A post shared by Dulquer Salmaan (@dqsalmaan)





    ഈ കാഥാപാത്രത്തിന് ഏറ്റവും അനുയോജ്യനായ നടൻ ദുൽഖറാണെന്ന് തനിക്ക് തോന്നിയതും അതുകൊണ്ടാണ്. അദ്ദേഹത്തിന് തിരക്കഥ ഇഷ്ടപ്പെടുകയും അഭിനയിക്കാൻ സന്നദ്ധനാകുകയും ചെയ്തതിൽ താൻ സന്തോഷവനാണ്. - ബാൽകി പറയുന്നു.

    Also Read- ഗോദാർ​ദിന്റേത് വൈദ്യസഹായത്തോടെയുള്ള മരണം; സ്ഥിരീകരിച്ച് അഭിഭാഷകൻ

    ചിത്രത്തിൽ സണ്ണി ഡിയോൾ അവതരിപ്പിക്കുന്ന കഥാപാത്രവും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണെന്നും സംവിധായകൻ പറയുന്നു.

    മറ്റ് പലരെയും പോലെ നെഗറ്റീവ് റിവ്യൂകളുടെ വേദന അനുഭവിച്ചതുകൊണ്ടാണ് താൻ 'ചുപ്പ്' എന്ന ചിത്രം ഉണ്ടാക്കിയതെന്നും സംവിധായകൻ പറയുന്നു. ഇത് സിനിമകളുടെ മാത്രം കാര്യമല്ല. ജീവിതത്തിൽ ആളുകൾ നേരിടുന്ന ഏത് തരത്തിലുള്ള വിമർശനങ്ങളെയും കുറിച്ചാണ് ഇത്. വിമർശനം ഇന്ന് ഒരു ഫാഷനായി മാറിയതായി തനിക്ക് തോന്നുന്നു. ആളുകൾ പെട്ടന്ന് വിമർശകരാകുന്നു. നിങ്ങൾ അൽപം സെൻസിറ്റീവ് ആണെങ്കിൽ അത് വളരെയധികം വേദനിപ്പിക്കുകയും ചെയ്യും- സംവിധായകൻ‌ പറയുന്നു.
    Published by:Naseeba TC
    First published: