• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

താത്പ്പര്യമുള്ളവർക്ക് വരാം, 'സുകുമാര കുറുപ്പ്' ഒറ്റപ്പാലത്ത്

Dulquer Salmaan movie Kurup to start rolling in Ottapalam | സുകുമാര കുറുപ്പിന്റെ ജീവിത കഥ പറയുന്ന ദുൽഖർ സൽമാൻ ചിത്രം കുറുപ്പിന്റെ ചിത്രീകരണം ഒറ്റപ്പാലത്ത് ആരംഭിക്കുന്നു

news18india
Updated: August 8, 2019, 4:23 PM IST
താത്പ്പര്യമുള്ളവർക്ക് വരാം, 'സുകുമാര കുറുപ്പ്' ഒറ്റപ്പാലത്ത്
Dulquer Salmaan movie Kurup to start rolling in Ottapalam | സുകുമാര കുറുപ്പിന്റെ ജീവിത കഥ പറയുന്ന ദുൽഖർ സൽമാൻ ചിത്രം കുറുപ്പിന്റെ ചിത്രീകരണം ഒറ്റപ്പാലത്ത് ആരംഭിക്കുന്നു
news18india
Updated: August 8, 2019, 4:23 PM IST
മുടിനീട്ടി വളർത്തിയവരാണോ നിങ്ങൾ? പാലക്കാട് പരിസരത്താണോ താമസം? എങ്കിൽ സുകുമാര കുറുപ്പിനൊപ്പം ക്യാമറയിൽ വരാൻ നിങ്ങൾക്ക് മുൻഗണന ലഭിച്ചേക്കും. ഇന്നും പിടി കിട്ടാ പുള്ളിയായി തുടരുന്ന സുകുമാര കുറുപ്പിന്റെ ജീവിത കഥ പറയുന്ന ദുൽഖർ സൽമാൻ ചിത്രം കുറുപ്പിന്റെ ചിത്രീകരണം ഒറ്റപ്പാലത്ത് ആരംഭിക്കുന്നു. 1980കളിലെ ഗ്രാമാന്തരീക്ഷം പുനർസൃഷ്ടിക്കുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചു കൊണ്ടുള്ള കാസ്റ്റിംഗ് കോൾ പുറത്തു വന്നിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ഇങ്ങനെ.



ദുല്‍ഖര്‍ സല്‍മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സെക്കന്റ് ഷോ എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ് രാജേന്ദ്രനും ദുല്‍ഖുര്‍ സല്‍മാനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കുറുപ്പ്. സെക്കന്റ് ഷോയ്ക്കും കൂതറയ്ക്കും ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

കൂതറ പുറത്തിറങ്ങി അഞ്ച് വര്‍ഷമാവുമ്പോഴാണ് ശ്രീനാഥ് അടുത്ത പ്രൊജക്ടുമായി എത്തുന്നത്. അഞ്ച് വര്‍ഷത്തോളമായി താന്‍ ഈ പ്രോജക്ടിന് പിന്നാലെയാണെന്നു ശ്രീനാഥ് രാജേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. 'കുറുപ്പിന്റെ' പോസ്റ്ററുകള്‍ നേരത്തെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

First published: August 8, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...