• HOME
  • »
  • NEWS
  • »
  • film
  • »
  • Salute movie | ദുൽഖർ സൽമാൻ - റോഷൻ ആൻഡ്രൂസ് ചിത്രം 'സല്യൂട്ട്' ഡിജിറ്റൽ റിലീസിന്

Salute movie | ദുൽഖർ സൽമാൻ - റോഷൻ ആൻഡ്രൂസ് ചിത്രം 'സല്യൂട്ട്' ഡിജിറ്റൽ റിലീസിന്

Dulquer Salmaan movie Salute to release on SonyLiv | ദുൽഖർ പോലീസുകാരനായി അഭിനയിക്കുന്ന ചിത്രം ജനുവരി 13 ന് തിയെറ്ററുകളിൽ എത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്

സല്യൂട്ട്

സല്യൂട്ട്

  • Share this:
    ദുൽഖർ സൽമാൻ (Dulquer Salmaan) നായകനും നിർമ്മാതാവുമാകുന്ന ചിത്രം 'സല്യൂട്ട്' (Salute) ഡയറക്റ്റ് ഒ.ടി.ടി. റിലീസിന് (direct OTT release) തയാറെടുക്കുന്നു. റോഷൻ ആൻഡ്രൂസ് (Roshan Andrews) സംവിധാനം ചെയ്ത ചിത്രം 'സോണി ലിവ്' (Sony Liv) പ്രദർശനത്തിനെത്തിക്കും.

    ദുൽഖർ പോലീസുകാരനായി അഭിനയിക്കുന്ന ചിത്രം ജനുവരി 13 ന് തിയെറ്ററുകളിൽ എത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്, എന്നാൽ കേരളത്തിൽ കോവിഡ്-19 കേസുകളുടെ വർദ്ധനവും ഒമിക്രോൺ വേരിയന്റിന്റെ ഭീഷണിയും കാരണം റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.

    സോണി ലിവിൽ ചിത്രം നേരിട്ട് റിലീസ് ചെയ്യാൻ ടീം തീരുമാനിച്ചതായി ഇപ്പോൾ സ്ഥിരീകരണം ലഭിച്ചു. ചിത്രം ഈ മാസം സ്ട്രീം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. ദുൽഖർ നിർമ്മിക്കുന്ന സല്യൂട്ട്, ബോളിവുഡ് നടി ഡയാന പെന്റിയുടെ മലയാളത്തിലെ അരങ്ങേറ്റം കൂടിയാണ്. മനോജ് കെ. ജയൻ, വിജയരാഘവൻ, ലക്ഷ്മി ഗോപാലസ്വാമി, സായ്കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    മുംബൈ പോലീസിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പോലീസ് മൂവി കൂടിയാണ് സല്യൂട്ട്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

    ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ഛായാഗ്രഹണം - അസ്‍ലം പുരയിൽ, മേക്കപ്പ് - സജി കൊരട്ടി, വസ്ത്രാലങ്കാരം - സുജിത് സുധാകരൻ, ആർട്ട് - സിറിൽ കുരുവിള, സ്റ്റിൽസ് - രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ധു പനയ്ക്കൽ,  ചീഫ് അസോസിയേറ്റ് ഡയറക്ടർ - കെ. സി. രവി, അസോസിയേറ്റ് ഡയറക്ടർ - ദിനേഷ് മേനോൻ, ഫർസ്റ്റ് എ. ഡി. - അമർ ഹാൻസ്പൽ,  അസിസ്റ്റന്റ് ഡയറക്ടെഴ്‌സ് - അലക്സ്‌ ആയിരൂർ, ബിനു കെ. നാരായണൻ, സുബീഷ് സുരേന്ദ്രൻ , രഞ്ജിത്ത് മടത്തിൽ; പി.ആർ.ഒ. - മഞ്ജു ഗോപിനാഥ്.








    View this post on Instagram






    A post shared by Dulquer Salmaan (@dqsalmaan)






    ദുൽഖറിന്റെ ഏറ്റവും പുതിയ റിലീസ് ഹേ സിനാമികയാണ്. അദിതി റാവു ഹൈദരിയും കാജൽ അഗർവാളും നായികാ കഥാപാത്രങ്ങളാകുന്നു. ബൃന്ദ സംവിധാനം ചെയ്ത തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രം മാർച്ച് 3 ന് തിയെറ്ററുകളിൽ എത്തി. ഇതിനുപുറമെ ആർ. ബാൽക്കിയുടെ ചുപ്പിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി. ഇപ്പോൾ ഹനു രാഘവപുടിയുടെ പേരിടാത്ത ത്രിഭാഷാ ചിത്രത്തിന്റെ ഷൂട്ടിങിലാണ്. ഈ സിനിമയിൽ മൃണാൽ ഠാക്കൂറും രശ്മിക മന്ദാനയും അഭിനയിക്കുന്നു.

    Summary: Dulquer Salmaan movie 'Salute' directed by Rosshan Andrrews is a direct-OTT-release. The film is to be streamed on SonyLiv. Date of release is yet to be announced. Salute has Dulquer Salmaan don the role of a cop
    Published by:user_57
    First published: