നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Godzilla vs Kong | ഗോഡ്‌സിലയുടേയും കിംഗ് കോങിന്റേയും പോരാട്ടത്തിന്റെ കഥ പറഞ്ഞ് DQ

    Godzilla vs Kong | ഗോഡ്‌സിലയുടേയും കിംഗ് കോങിന്റേയും പോരാട്ടത്തിന്റെ കഥ പറഞ്ഞ് DQ

    തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് സിനിമയുടെ ട്രെയ്‌ലര്‍ തമിഴില്‍ വിവരിച്ചിരിക്കുന്ന വീഡിയോ ദുല്‍ഖര്‍ പങ്കു വെച്ചിരിക്കുന്നത്.

    • Share this:
      ആരാധകരെ എന്നും ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന കഥാപാത്രങ്ങളാണ് ഗോഡ്‌സില്ലയും, കിംഗ് കോങും. ഇപ്പോഴിതാ കിംഗ് കോങ് സീരീസിലെ 12-ാമത്തെ ചിത്രവും ഗോഡ്‌സില്ലാ സീരീസിലെ 36-ാമത്തെ ചിത്രവുമായ 'ഗോഡ്‌സില്ല വേഴ്‌സസ് കിംഗ് കോങ്' എന്ന ചിത്രത്തിന്റെ കഥ പറഞ്ഞ് സിനിമാപ്രേമികളെ അമ്പരപ്പിച്ചിരിക്കുകയാണ് യുവ താരം ദുല്‍ഖര്‍ സല്‍മാന്‍.

      തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് സിനിമയുടെ ട്രെയ്‌ലര്‍ തമിഴില്‍ വിവരിച്ചിരിക്കുന്ന വീഡിയോ ദുല്‍ഖര്‍ പങ്കു വെച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോസിന് വേണ്ടി കോങിന്റേയും ഗോഡ്‌സില്ലയിടെയും പോരാട്ടം സ്വന്തം ശബ്ദത്തിലൂടെ വിവരിച്ചു എന്നാണ് ദുല്‍ഖര്‍ വീഡിയോയുടെ ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്.

      കിംഗ് കോങിന്റേയും ഗോഡ്‌സില്ലയുടേും ഉത്ഭവവും ആദ്യകാലവും
      മനുഷ്യന്‍ അവരെ ആഹാധിച്ചിരുന്ന കാലം തുടങ്ങി, പോരാട്ടങ്ങളുടെ കഥയും വളരെ രസകരമായിട്ടാണ് ദുല്‍ഖര്‍ വിവരിച്ചിരിക്കുന്നത്. നിരവധി ആരാധകര്‍ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.








      View this post on Instagram






      A post shared by Dulquer Salmaan (@dqsalmaan)








      അവഞ്ചേഴ്‌സിനെ പോലെ തന്നെ ആരാധകരുള്ളവരാണ് ഗോഡ്‌സില്ലയും കിംഗ് കോങും ഗോഡ്‌സില്ലയും. അലക്‌സാണ്ടര്‍ സ്‌കര്‍സ്ഗാര്‍ഡ്, റെബേക്ക ബാള്‍, മിലി ബോബി ബ്രൗണ്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.

      Also Read - തിരുവിതാംകൂര്‍ മഹാരാജാവായി അനൂപ് മേനോൻ ;പത്തൊമ്പതാം നൂറ്റാണ്ടിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

      വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ അദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെയാണ്  ചിത്രം പങ്കുവെച്ചത്.പത്തൊമ്പതാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ ഭരിച്ച മഹാരാജാവിന്റെ കഥാപാത്രത്തെയാണ് ആദ്യ പോസ്റ്ററിലൂടെ അവതരിപ്പിക്കുന്നത്.പൂര്‍ണ്ണമായും ഒരു ആക്ഷന്‍ ഓറിയന്റഡ് ഫിലിം ആണങ്കില്‍ കൂടി ഈ കാലഘട്ടങ്ങളുടെ ചരിത്രത്തിലൂടെ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രം കടന്നു പോകുന്നതായി അദ്ദേഹം പറഞ്ഞു. അനൂപ് മേനോന്‍ ഉള്‍പ്പെടെ വന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.
      Published by:Karthika M
      First published:
      )}