• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

തെരഞ്ഞെടുപ്പിനിടയിൽ മറ്റൊരു തിരഞ്ഞെടുപ്പിനൊരുങ്ങി ദുൽഖർ; സംഗതി ഇതാണ്

Dulquer Salmaan on his new role | ദുൽഖർ സൽമാന്റെ ചുമതലകൾ വർധിക്കുകയാണ്

news18india
Updated: April 23, 2019, 6:24 PM IST
തെരഞ്ഞെടുപ്പിനിടയിൽ മറ്റൊരു തിരഞ്ഞെടുപ്പിനൊരുങ്ങി ദുൽഖർ; സംഗതി ഇതാണ്
ദുൽഖർ സൽമാൻ
  • News18 India
  • Last Updated: April 23, 2019, 6:24 PM IST IST
  • Share this:
ദുൽഖർ സൽമാന്റെ ചുമതലകൾ വർധിക്കുകയാണ്. പെട്ടെന്നാലോചിച്ചാൽ ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഉടൻ പുറത്തു വരാൻ നിൽക്കുന്ന ചിത്രം ഒരു യമണ്ടൻ പ്രേമകഥയുടെ ചിന്തയിലാവും താരമെന്നാവും നിങ്ങളുടെ ചിന്ത. എന്നാൽ തിരഞ്ഞെടുപ്പിനിടയിൽ മറ്റൊരു തെരഞ്ഞെടുപ്പിന്റെ വാർത്തയുമായാണ് ദുൽഖർ തൻ്റെ ആരാധകർക്ക് മുൻപിൽ എത്തിയത്. ദുൽഖറിന്റെ സെലെക്ഷൻ പ്രക്രിയയിലേക്കു ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പങ്കെടുക്കാം. ദുൽഖർ ആദ്യമായി നിർമ്മാതാവാകുന്നു ചിത്രത്തിലേക്കാണ് ക്ഷണം.



മേയ് മാസം ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ ആദ്യ കാസ്റ്റിംഗ് കോൾ ആണിത്. ആൺകുട്ടികൾ (7-12), പെൺകുട്ടികൾ (6-10), സ്ത്രീകൾ (19-24), (30-35), (40-50) എന്നിങ്ങനെയാണ് ആവശ്യം. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

നവാഗതനായ ബി.സി. നൗഫലാണ് ദുൽഖറിന്റെ ഒരു യമണ്ടൻ പ്രേമകഥയുടെ സംവിധാനം. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവർ രചന നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. ഏപ്രിൽ 25ന് ചിത്രം തിയേറ്ററിലെത്തും.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 23, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍