നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • സ്റ്റൈലൻ പോലീസിന്റെ റോയൽ എൻഫീൽഡുമായി ദുൽഖർ സൽമാൻ

    സ്റ്റൈലൻ പോലീസിന്റെ റോയൽ എൻഫീൽഡുമായി ദുൽഖർ സൽമാൻ

    Dulquer Salmaan piques the interest of his viewers by posting a still from new movie | പ്രേക്ഷകരിൽ ആകാംക്ഷയുണർത്തി ദുൽഖർ സൽമാന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ

    ദുൽഖർ പോസ്റ്റ് ചെയ്ത ചിത്രം, ദുൽഖർ സൽമാൻ

    ദുൽഖർ പോസ്റ്റ് ചെയ്ത ചിത്രം, ദുൽഖർ സൽമാൻ

    • Share this:
      പുത്തൻ റോയൽ എൻഫീൽഡ് പാർക്ക് ചെയ്ത് പുതിയ സിനിമയുടെ ആകാംക്ഷ കൂട്ടി ദുൽഖർ സൽമാൻ. ദുൽഖർ നായക വേഷം ചെയ്യുന്ന റോഷൻ ആൻഡ്രൂസ് ചിത്രം വേറിട്ട പോലീസ് പ്രമേയം അവതരിപ്പിക്കുന്നു. 'സല്യൂട്ട്' എന്നാണ് പുതിയ ചിത്രത്തിന്റെ പേര്.

      ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും അടുത്തിടെയാണ് നടന്നത്. ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ് . വേഫറെർ ഫിലിമ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.



      തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗർതണ്ട, മദ്രാസ്, കബാലി, കാല, പരിയേറും പെരുമാൾ, വട ചെന്നൈ തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ. ഛായാഗ്രഹണം അസ്‍ലം പുരയിൽ, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, ആർട്ട് , സിറിൽ കുരുവിള, സ്റ്റിൽസ് രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, പിആർഒ മഞ്ജു ഗോപിനാഥ്.

      ദുൽഖർ നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'കുറുപ്പ്' ഇനിയും റിലീസ് പ്രതീക്ഷയിലാണ്. ഡിജിറ്റൽ റിലീസ് ചെയ്യും എന്ന് വാർത്ത വന്നെങ്കിലും തിയേറ്ററിൽ തന്നെ സിനിമ ഇറക്കും എന്ന പ്രതീക്ഷ നൽകിയതും നായകനും നിർമ്മാതാവുമായ ദുൽഖർ തന്നെ. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ കഥയാണ് 'കുറുപ്പ്' എന്ന ഈ ചിത്രത്തിൽ പറയുന്നത്.

      ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍. ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സൈജു കുറുപ്പാണ് ഈ ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

      നിര്‍മ്മാണ രംഗത്ത് നിന്ന് വിതരണ രംഗത്തേക്കും ഈ ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസ് കടന്നിരിക്കുകയാണ്. ദുല്‍ഖര്‍ വിതരണത്തിന് എത്തിച്ച് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം ഇതായിരിക്കും.

      Summary: Dulquer Salmaan piques the interest of his fans by posting a stylish Royal Enfield on his Facebook timeline captioning it, "Just going to park this here!"
      Published by:user_57
      First published:
      )}