ദുൽഖർ സൽമാൻ ( Dulquer Salmaan) നായകനാകുന്ന തെലുങ്ക് ചിത്രം സീതാരാമം ( (Sita Ramam))റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 5 ന് ചിത്രം വിവിധ രാജ്യങ്ങളിൽ തിയേറ്ററുകളിലെത്തും. ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രമാണ് സീതാരാമം.
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രശ്മിക മന്ദാനയാണ് ചിത്രത്തിൽ ദുൽഖറിനൊപ്പം പ്രധാന വേഷത്തിൽ എത്തുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഹിന്ദി, മറാത്തി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മൃണാൽ താക്കൂറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദുൽഖറും രശ്മികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് സീതാരാമം.
ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലർ നേരത്തേ പുറത്തിറങ്ങിയിരുന്നു. ദുൽഖർ സൽമാൻ സോഷ്യൽമീഡിയയിലൂടെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. പേര് സൂചിപ്പിക്കുന്നതു പോലെ ഒരു പ്രണയ ചിത്രമാണ് സീതാരാമം പറയുന്നത്. തെലുങ്കിന് പുറമേ, തമിഴ്, മലയാളം ഭാഷകളിലും ചിത്രം പുറത്തിറങ്ങും.
View this post on Instagram
ചിത്രത്തിൽ സൈനികനായ രാമം എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. യുദ്ധ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്. അഫ്രീൻ എന്ന കഥാപാത്രമായാണ് രശ്മിക എത്തുന്നത്. സീത എന്ന കഥാപാത്രത്തെ മൃണാൽ താക്കൂറും അവതരിപ്പിക്കുന്നു. ചിത്രത്തിൽ ഏറെ പ്രത്യേകതയുള്ള പ്രധാന കഥാപാത്രമായാണ് അഫ്രീൻ എന്ന രശ്മികയുടെ കഥാപാത്രമെന്ന് അണിയറ പ്രവർത്തകർ നേരത്തേ വ്യക്തമാക്കിയിരുന്നു.
View this post on Instagram
ദുൽഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. 2018 ൽ പുറത്തിറങ്ങിയ മഹാനടിയാണ് ദുൽഖർ ഇതിനു മുമ്പ് അഭിനയിച്ച തെലുങ്ക് ചിത്രം. മൃണാൽ താക്കൂറിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് സീതാരാമം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dulquer salmaan, Mrunal Thakur, Rashmika Mandanna, Sita Ramam