നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • കുറുപ്പിന്‍റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്;35 കോടി മുടക്കി എത്തുന്നത് ദുൽഖറിന്‍റെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രം

    കുറുപ്പിന്‍റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്;35 കോടി മുടക്കി എത്തുന്നത് ദുൽഖറിന്‍റെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രം

    ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്

    kurup

    kurup

    • Share this:
      ദുൽഖർ സൽമാന്‍റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്.

      ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് നിർമ്മാണം. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയായി.
      TRENDING:ബോംബ് സ്ഫോടനത്തിലൂടെ യോഗി ആദിത്യനാഥിനെ കൊല്ലും; ഭീഷണിപ്പെടുത്തിയ 25കാരൻ അറസ്റ്റിൽ[NEWS]LockDown|വിവാഹം നീണ്ടുപോകുന്നു; ക്ഷമനശിച്ച വധു വീട്ടിൽ നിന്ന് ഒളിച്ചോടി; 80 കിലോമീറ്റർ നടന്ന് വരന്റെ അടുത്തെത്തി[NEWS]Eid-ul-Fitr 2020: നോമ്പിന്‍റെ വിശുദ്ധിയിൽ വിശ്വാസികൾ; ഇന്ന് ഈദുൽ ഫിത്തർ; സമ്പൂർണ ലോക്ക്ഡൗണിൽ ഇളവ്[NEWS]
      പെരുന്നാൾ റിലീസായി തയ്യാറെടുത്ത ചിത്രം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നീണ്ടു പോയിരിക്കുകയാണ്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

      മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും ബംഗ്ലാന്‍ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനിങ്ങും നിർവ്വഹിക്കുന്നു.


      Published by:user_49
      First published:
      )}