HOME » NEWS » Film »

ദുൽഖറിന്റെ യമണ്ടൻ ഫസ്റ്റ് ലുക്

news18india
Updated: March 1, 2019, 6:39 PM IST
ദുൽഖറിന്റെ യമണ്ടൻ ഫസ്റ്റ് ലുക്
ഒരു യമണ്ടൻ പ്രേമകഥയിൽ ദുൽഖർ
  • Share this:
ദുൽഖർ സൽമാൻ നായകനാവുന്ന 'ഒരു യമണ്ടൻ പ്രേമകഥ'യുടെ ഫസ്റ്റ് ലുക് പുറത്തിറങ്ങി. ബോളിവുഡ്, മറ്റ് അന്യഭാഷാ ചിത്രങ്ങളുടെ തിരക്കിൽപ്പെട്ട ദുൽഖർ വലിയൊരിടവേളക്ക് ശേഷം നായകനാവുന്ന മലയാള ചലച്ചിത്രമാണ് 'ഒരു യമണ്ടൻ പ്രേമകഥ'. 2018 ജൂലൈ മാസത്തിലാണ് 'ഒരു യമണ്ടൻ പ്രേമ കഥ' ചിത്രീകരണം ആരംഭിച്ചത്. നവാഗതനായ ബി.സി. നൗഫലാണ് സംവിധാനം. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവർ രചന നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്.



2017ൽ പുറത്തിറങ്ങിയ 'പറവ'യാണ് ദുൽഖർ ഏറ്റവും ഒടുവിലായി മലയാളത്തിൽ അഭിനയിച്ച്‌ തിയേറ്ററിലെത്തിയ  ചിത്രം. ശേഷം തമിഴ്/മലയാളം ദ്വിഭാഷാ ചിത്രമായ സോളോ, തെലുങ്കു ചിത്രം മഹാനടി,  ബോളിവുഡ് ചിത്രം കാർവാൻ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. സുകുമാര കുറുപ്പിന്റെ ജീവിത കഥ പറയുന്ന കുറുപ് എന്ന ചിത്രത്തിലും ദുൽഖർ നായകനാണ്. ഇതിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.സൗബിൻ ഷാഹിർ, സലിം കുമാർ എന്നിവരാണ് 'ഒരു യമണ്ടൻ പ്രേമകഥയി'ലെ മറ്റഭിനേതാക്കൾ. ഹാസ്യ ചിത്രമാണിത്. അണിയറയിൽ നിന്നും ചിത്രത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

First published: March 1, 2019, 6:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories