HOME » NEWS » Film » MOVIES DULQUERS YAMANDAN PREMAKATHA

ദുൽഖറിന്റെ പ്രേമ കഥ പുനരാരംഭിച്ചു

news18india
Updated: November 19, 2018, 2:40 PM IST
ദുൽഖറിന്റെ പ്രേമ കഥ പുനരാരംഭിച്ചു
  • Share this:
ദുൽഖറിന്റെ 'ഒരു എമണ്ടൻ പ്രേമ കഥ' ഷൂട്ടിംഗ് പുനരാരംഭിച്ചു. അന്യ ഭാഷ ചിത്രങ്ങളിൽ തിരക്കേറിയ താരമായ ദുൽഖർ മാസങ്ങൾക്കു ശേഷമാണ് ഒരു മലയാള ചിത്രത്തിന്റെ ചിത്രീകരണത്തിനെത്തുന്നത്. ദുൽഖർ തന്നെയാണ് വാർത്ത ആരാധകർക്കായി ഫേസ്ബുക്കിൽ പങ്ക് വച്ചത്. ജൂലൈ മാസത്തിലാണ് ചിത്രീകരണം ആരംഭിച്ചത്. നവാഗതനായ ബി.സി. നൗഫലാണ് സംവിധാനം. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരാണ് രചന.



"അത്യന്തം ആവേശത്തിലാണ്. അത്രയേറെ സന്തോഷം നിറഞ്ഞ സെറ്റാണിത്. അതുകൊണ്ടു തന്നെ ഷെഡ്യൂളുകൾക്കിടെ ഇടവേള വന്നതറിഞ്ഞില്ല. ഇവിടെ കാണുന്നത് സന്തോഷവാനായ സലിം ഏട്ടൻ, മച്ചാൻ സൗബി, വിഷ്ണു, ബിബിൻ എന്നിവരാണ്. എന്റെ തൊട്ടടുത്തുള്ള ജെൻറിൽമാൻ ആരെന്നോർത്തു അത്ഭുതപ്പെടുന്നെങ്കിൽ, അത് ഞങ്ങളെ ഷൂട്ടിങ്ങിനു സഹായിക്കുന്ന വള്ളക്കാരിൽ ഒരാളാണ്. റഷ്യ സ്പുട്നിക്‌ ഒന്ന് 1957 ൽ വിക്ഷേപിച്ചതിനു ഒരു വർഷം കഴിഞ്ഞാണ് ഇദ്ദേഹം ജനിച്ചത്. അങ്ങനെ സ്പുട്നിക്‌ എന്ന പേരിട്ടു. ഇതാണ് എന്റെ ദിവസത്തിന്റെ വിശേഷങ്ങൾ," ദുൽഖർ പറയുന്നു.

മലയാളികൾക്ക് അന്യമല്ലാത്ത, വളരെ പരിചിതനായ യുവാവിന്റെ വേഷമാണ് ദുൽഖറിന്. പക്ഷെ ഇത് ഉസ്താദ് ഹോട്ടലിലെയോ, ചാർലിയിലെയോ വേഷങ്ങൾക്ക് സമാനമല്ല. അടുത്തിടെ ഹിന്ദി ചിത്രമായ സോയ ഫാക്ടറിന്റെ തിരക്കിലായിരുന്നു ദുൽഖർ. കാർവാനിലൂടെ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരുന്നു. നടി സാവിത്രിയുടെ ജീവിതചിത്രമായ മഹാനദിയിൽ നായക വേഷത്തിലുമെത്തി. ഇനി കമൽ ഹാസന്റെ ഇന്ത്യൻ 2ൽ ദുൽഖർ വേഷമിടുന്നുണ്ട്.

First published: November 19, 2018, 2:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories