• HOME
  • »
  • NEWS
  • »
  • film
  • »
  • Kudukku 2025 | ദുർഗ്ഗ കൃഷ്ണയുടെ 'കുടുക്ക് 2025' ഓഗസ്റ്റ് മാസം റിലീസിന്

Kudukku 2025 | ദുർഗ്ഗ കൃഷ്ണയുടെ 'കുടുക്ക് 2025' ഓഗസ്റ്റ് മാസം റിലീസിന്

കണ്ടുപിടുത്തങ്ങളും ടെക്നോളജികളും മനുഷ്യജീവിതത്തിൻ്റെ സ്വകാര്യതകൾക്ക് എങ്ങനെ വെല്ലുവിളികൾ തീർക്കുന്നു എന്നാണ് 'കുടുക്ക് 2025' പറയുന്നത്

കുടുക്ക് 2025

കുടുക്ക് 2025

  • Last Updated :
  • Share this:
    കാലം മാറുന്നതോടെ എല്ലാ രംഗത്തും മാറ്റങ്ങൾ കടന്നു വരുന്നു. പുതിയ പുതിയ കണ്ടു പിടുത്തങ്ങളും ഉണ്ടാകുന്നു. ഈ കണ്ടുപിടുത്തങ്ങളും ടെക്നോളജികളും മനുഷ്യജീവിതത്തിൻ്റെ സ്വകാര്യതകൾക്ക് എങ്ങനെ വെല്ലുവിളികൾ തീർക്കുന്നു എന്നതാണ് 'കുടുക്ക് 2025' (Kudukku 2025) എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

    എസ്.വി. കൃഷ്ണ ശങ്കറിൻ്റെ ബാനറിൽ ബിലഹരി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. കുറച്ചു സാധാരണക്കാരായ മനുഷ്യരിലൂടെ ഈ വിഷയം പ്രേഷകരിലേക്ക് എത്തിക്കുവാനാണ് സംവിധായകനായ ബിലഹരിയുടെ ശ്രമം.

    മാരൻ എന്ന ചെറുപ്പക്കാരൻ്റേയും അവൻ്റെ ചുറ്റുമുള്ള ചിലരുടെ ജീവിതവും അവർക്കു നേരിടേണ്ടി വരുന്ന ചില പ്രശ്നങ്ങളുമാണ് ഈ ചിത്രത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യ ജീവിതവുമായി ഏറെ ബന്ധമുള്ള മുഹൂർത്തങ്ങൾ കോർത്തിണക്കി പൂർണ്ണമായും കൊമേഴ്സ്യൽ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ ഒരു ഘട്ടത്തിൽ മിസ്റ്ററി തില്ലറിലേക്കു മാറുകയും
    ക്ലൈമാക്സിലേക്കെത്തുമ്പോൾ ആക്ഷൻ ത്രില്ലറിൻ്റെ സ്വഭാവം കൈവരിക്കുകയും ചെയ്യുന്നു ഈ ചിത്രം.

    മലയാളത്തിൽ ഇന്നുവരെ ചർച്ച ചെയ്യപ്പെടാത്ത ഒരു പ്രമേയം എന്നാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന വിവരം. എസ്.വി. കൃഷ്ണ ശങ്കറാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

    ഷൈൻ ടോം ചാക്കോ, അജു വർഗീസ്, രലുനാഥ് പലേരി, ദുർഗാ കൃഷ്ണ, റാംമോഹൻ, സ്വാസിക എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതം - ഭൂമി, മണികണ്ഠൻ അയ്യപ്പ, ഛായാഗ്രഹണം - അഭിമന്യു വിശ്വനാഥ്, എഡിറ്റിംഗ് - കിരൺ ദാസ്, പശ്ചാത്തല സംഗീതം- ഭൂമി, മുജീബ് മജീദ്; കലാസംവിധാനം - ഇന്ദു ലാൽ, അനൂപ്; ചമയം- സുനിൽ നാട്ടക്കൽ, മുത്തലിബ്, വസ്ത്രാലങ്കാരം- ഫെമിന ജബ്ബാർ, സംഘട്ടനം- വിക്കി, എസ്.വി.കെ. പി.ആർ.ഒ.- വാഴൂർ ജോസ്. ബിലഹരി, ദീപ്തി റാം എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം ആഗസ്റ്റ് 25ന് പ്രദർശനത്തിനെത്തുന്നു.

    Summary: Durga Krishna movie Kudukku 2025 gets a release date in August 2022. The film bankrolled by Krishna Sankar also have him playing the lead role. The film brings forth a topic on how technological advancements build around the trappings in human life
    Published by:user_57
    First published: