• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നീ ഹിമമഴയായ് വരൂ...പ്രണയം നിറച്ച് വീണ്ടും ടൊവിനോയും സംയുക്ത മേനോനും

തീവണ്ടിയുടെ അരങ്ങിലും അണിയറയിലും ഉണ്ടായിരുന്ന ടൊവീനോ, സംയുക്ത മേനോൻ, കൈലാസ് മേനോൻ, ഹരിനാരായണൻ, ഹരിശങ്കർ കൂട്ടിലൂടെ വിജയം ആവർത്തിക്കാനാണ് ഒരുങ്ങുന്നത്.

news18-malayalam
Updated: September 13, 2019, 9:39 PM IST
നീ ഹിമമഴയായ് വരൂ...പ്രണയം നിറച്ച് വീണ്ടും ടൊവിനോയും സംയുക്ത മേനോനും
tovino
news18-malayalam
Updated: September 13, 2019, 9:39 PM IST
ടൊവിനോയും സംയുക്ത മേനോനും ഒന്നിക്കുന്ന എടക്കാട് ബറ്റാലിയൻ 06 എന്ന ചിത്രത്തിലെ മനോഹരമായ ഗാനത്തിന്റെ ലിറിക് വീഡിയോ എത്തി. നീ ഹിമമഴയായ് വരൂ എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്.

തീവണ്ടിയിലെ ജീവാംശമായ് എന്ന ഗാനത്തിനു ശേഷം കൈലാസ് മോനോന്‍ ഒരുക്കിയിരിക്കുന്ന പ്രണയഗാനമാണിത്. ഹരിശങ്കറും നിത്യ മാമനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

also read:ഗ്ലാമറസായി തമന്ന; ഒപ്പം വിശാലിന്റെ ഉഗ്രൻ ഫൈറ്റും; അമ്പരപ്പിച്ച് ആക്ഷൻ ടീസർ

തീവണ്ടിയുടെ അരങ്ങിലും അണിയറയിലും ഉണ്ടായിരുന്ന ടൊവീനോ, സംയുക്ത മേനോൻ, കൈലാസ് മേനോൻ, ഹരിനാരായണൻ, ഹരിശങ്കർ കൂട്ടിലൂടെ വിജയം ആവർത്തിക്കാനാണ് ഒരുങ്ങുന്നത്. നവാഗതനായ സ്വപ്നേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിൽ പട്ടാളക്കാരനായിട്ടാണ് ടൊവിനോ എത്തുന്നതെന്നാണ് സൂചന.

നേരത്തെ ഈ ഗാനത്തിന്റെ ടീസർ പുറത്തിറക്കിയിരുന്നു. ഇത് ആരാധകർക്കിടയിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് വരികളടങ്ങുന്ന വീഡിയോ പുറത്തു വിട്ടത്.

First published: September 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...