HOME » NEWS » Film » MOVIES EDAKKAD BATTALION 06 MOVIE FULL REVIEW TOVINO THOMAS

Edakkad Battalion 06 review: പട്ടാളജീവിതത്തിന്റെ വ്യത്യസ്ത കാഴ്ചയുമായി എടക്കാട് ബറ്റാലിയൻ

Read Edakkad Battalion 06 full review | ഒരു ജവാൻ അയാളുടെ നാട്ടിൽ ആരെന്നും എന്തെന്നുമുള്ള ചിത്രം വരച്ചുകാട്ടാനാണ് ഈ സിനിമ ശ്രമിച്ചിരിക്കുന്നത്.

Meera Manu | news18-malayalam
Updated: October 18, 2019, 3:12 PM IST
Edakkad Battalion 06 review: പട്ടാളജീവിതത്തിന്റെ വ്യത്യസ്ത കാഴ്ചയുമായി എടക്കാട് ബറ്റാലിയൻ
Read Edakkad Battalion 06 full review | ഒരു ജവാൻ അയാളുടെ നാട്ടിൽ ആരെന്നും എന്തെന്നുമുള്ള ചിത്രം വരച്ചുകാട്ടാനാണ് ഈ സിനിമ ശ്രമിച്ചിരിക്കുന്നത്.
  • Share this:
ഒരു കാര്യം ചുരുക്കി പറഞ്ഞാൽ എളുപ്പം മനസ്സിലാവുമെങ്കിൽ അത് തന്നെയാണ് ഉത്തമം. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരു സന്ദേശം പ്രേക്ഷകരിൽ എത്തിക്കുക എന്ന ഉദ്യമവുമായി ഇറങ്ങിത്തിരിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും ഒരു സിനിമക്കും ഈ ഫോർമാറ്റ്‌ പരീക്ഷിക്കാവുന്നതാണ്. അത്തരത്തിൽ കുറഞ്ഞ സമയം കൊണ്ട് ഒരു കഥ പറഞ്ഞ് പ്രേക്ഷകരിലേക്ക്, പ്രത്യേകിച്ച് യുവാക്കൾക്കിടയിലേക്ക്, ഒരു സന്ദേശം ഇത്തരത്തിൽ എത്തിക്കാമെങ്കിൽ അഭികാമ്യം.

ടൊവിനോ തോമസ് ആദ്യമായി പട്ടാള വേഷം അവതരിപ്പിച്ച് തിയേറ്ററിൽ എത്തിയ എടക്കാട് ബറ്റാലിയൻ 06 യുവ തലമുറയിൽ പടർന്ന് പിടിച്ച ഒരു മാരക വിപത്തിനെ ചൂണ്ടിക്കാട്ടാൻ ഈ ഫോർമാറ്റിൽ പരീക്ഷണം നടത്തുന്നു. പട്ടാളക്കാർക്ക് ആദരം അർപ്പിക്കുന്ന ചിത്രമാണെങ്കിലും ആത്യന്തികമായി ഈ ലക്ഷ്യതിനു പിന്നാലെയാണ് ചിത്രം.

വീട്ടുകാർക്കോ കൂട്ടുകാർക്കോ കണ്ടുപിടിക്കാനാവാത്ത വിധം വിദ്യാർത്ഥികൾക്കിടയിൽ കടന്നുകൂടിയ ഡ്രഗ് മാഫിയയെ ഒരു കുടുംബ ചിത്രമെന്ന നിലയിൽ എടക്കാട് ബറ്റാലിയൻ തുറന്നു കാട്ടുന്നു. തന്റെ ഉറ്റവർക്കിടയിലും മയക്കുമരുന്നിന്റെ പിടി വീഴുന്നതോടു കൂടി ആർമിയിൽ നിന്നും നാട്ടിൽ ലീവിനെത്തിയ ക്യാപ്റ്റൻ ഷഫീഖ് മുഹമ്മദ് (ടൊവിനോ തോമസ്) നടത്തുന്ന പ്രവർത്തങ്ങളിലൂടെ ചിത്രം മുന്നോട്ടു പോകുന്നു. വീടും കുടുംബവും ദൈനംദിന കാര്യങ്ങളുമായി ജീവിക്കുന്ന പലർക്കും ഈ ചിത്രത്തിലെ രംഗങ്ങൾ ഒരു മുൻകരുതൽ അഥവാ ജാഗ്രത നിർദേശം എന്ന വിധം മെനഞ്ഞിരിക്കുന്നു.

Youtube Video


മലയാളത്തിൽ ഒട്ടും പഞ്ഞമില്ലാത്ത പട്ടാള സിനിമകൾക്കിടയിൽ തീർത്തും വ്യത്യസ്തമാണ് ടൊവിനോയുടെ എടക്കാട് ബറ്റാലിയൻ. അതിർത്തിയിലേക്കും യുദ്ധ സന്നാഹങ്ങളിലേക്കും പോകുന്ന കാഴ്ചകളേക്കാൾ കൂടുതൽ ഒരു ജവാൻ അയാളുടെ നാട്ടിൽ ആരെന്നും എന്തെന്നുമുള്ള ചിത്രം വരച്ചുകാട്ടാനാണ് ഈ സിനിമ ശ്രമിച്ചിരിക്കുന്നത്.

എന്നാൽ മലയാളത്തിലെ സൈനിക ചിത്രങ്ങളിൽ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മുൻനിര നായകന്മാർ വരെ മുഖ്യകഥാപാത്രമായപ്പോൾ, അവരൊന്നും കൈവയ്ക്കാത്ത ഒരു റിസ്കിന് ടൊവിനോ മുതിർന്നിട്ടുണ്ട്. അതെന്തെന്നറിയാൻ ക്ളൈമാക്സ് വരെ പ്രേക്ഷകർ കാത്തിരുന്നേ മതിയാവൂ.

മറ്റു കഥാപാത്രങ്ങളിലേക്ക് കടക്കുമ്പോൾ നായകന് മികച്ച സപ്പോർട്ട് നൽകി നിമ്മൽ പാലാഴി ശ്രദ്ധേയ പ്രകടനം കാഴ്ച വച്ചിരിക്കുന്നു. മുതിർന്ന നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ 'കമ്മട്ടിപ്പാടം' പോലൊരു ചിത്രത്തിന് പേന ചലിപ്പിച്ചെങ്കിൽ, പ്രേക്ഷകർക്ക് തീർത്തും ആയാസ രഹിതമായി കാണാവുന്ന, ലളിതമായ കഥയും തനിക്കൊരുക്കൻ കഴിയും എന്ന് തെളിയിക്കുന്നു. ചിത്രത്തിൽ നായകന്റെ പിതാവിന്റെ റോളും അദ്ദേഹം ഭംഗിയായി നിർവഹിച്ചിരിക്കുന്നു.

Read: സ്‌ക്രീനിൽ പ്രണയിച്ച മോഹൻലാലിനെ ഭാര്യ സുചിത്രക്ക് ഇഷ്ടമായത് ഈ ചിത്രത്തിൽ

കഥയിലും, അഭിനയത്തിലും നല്ല മുഹൂർത്തങ്ങൾ നിലനിൽക്കെ ചെറിയ ഏറ്റക്കുറച്ചിലുകൾ രണ്ടാം പകുതിക്കു ശേഷമുള്ള കഥാകഥനത്തിന്റെ പഞ്ച് കുറച്ചില്ലേ എന്ന് സംശയിക്കാതെയില്ല. ആരംഭത്തിലെ സന്ദേശവും അവസാനിക്കുന്നിടത്തെ ജവാന്മാർക്കുള്ള ആദരാമർപ്പിക്കലും വിളക്കി ചേർക്കുന്നതിനിടയിൽ സംഭവിച്ച നോട്ടപ്പിശകാവാം ഉദ്വേഗഭരിതമായ ഇടങ്ങളെ പ്രേക്ഷകരിൽ എത്തിച്ചപ്പോൾ വീര്യം കുറഞ്ഞു പോകാൻ ഇടയാക്കിയത്.

എന്നിരുന്നാലും കുടുംബത്തോടൊപ്പം ഒന്നിച്ചിരുന്നു കാണാൻ തിരഞ്ഞെടുക്കാവുന്ന ചിത്രം എന്ന മേന്മയുടെ കാര്യത്തിൽ എടക്കാട് ബറ്റാലിയൻ ശ്രദ്ധ നൽകുകയും അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്.

First published: October 18, 2019, 3:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories