പട്ടാള വേഷത്തിൽ ടൊവിനോ തോമസ്; എടക്കാട് ബറ്റാലിയൻ ടീസർ യൂട്യൂബിൽ ട്രെൻഡിങ്

Edakkadu Battalion teaser is out on YouTube | യൂട്യൂബ് ട്രെൻഡിങ്ങിൽ രണ്ടാം സ്ഥാനത്താണ് ടീസർ

news18-malayalam
Updated: October 5, 2019, 11:15 AM IST
പട്ടാള വേഷത്തിൽ ടൊവിനോ തോമസ്; എടക്കാട് ബറ്റാലിയൻ ടീസർ യൂട്യൂബിൽ ട്രെൻഡിങ്
ടീസറിൽ ടൊവിനോ തോമസ്
  • Share this:
കരിയറിൽ ആദ്യമായി ടൊവിനോ തോമസ് പട്ടാളവേഷത്തിൽ എത്തുന്ന എടക്കാട് ബറ്റാലിയൻ സിനിമയുടെ ടീസർ പുറത്തിറങ്ങി. യൂട്യൂബ് ട്രെൻഡിങ്ങിൽ രണ്ടാം സ്ഥാനത്താണ് ടീസർ. നവാഗതനായ സ്വപ്നേഷ് കെ.നായർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പി. ബാലചന്ദ്രനാണ് രചന.

ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നാല് വശത്തും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രംഗത്തിനിടയിൽ ടൊവിനോയ്ക്ക് പൊള്ളലേറ്റിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകൻ പറഞ്ഞെങ്കിലും വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു.

തീവണ്ടിയുടെ അരങ്ങിലും അണിയറയിലും ഉണ്ടായിരുന്ന ടൊവിനോ, സംയുക്ത മേനോൻ, കൈലാസ് മേനോൻ, ഹരിനാരായണൻ, ഹരിശങ്കർ വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവർ ചേർന്നാണ് നിർമ്മാണം.Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 5, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading