ശരത് രാഘവൻ, ജയകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലി ജഗത് സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് 'ഈശോ' (Eesho). ചിത്രം സ്റ്റാർ ഡെയ്സ് യൂട്യൂബ് ചാനലിൽ റിലീസായി. ബുദ്ധിമുട്ടനുഭവിക്കുന്ന ചലച്ചിത്ര പ്രവർത്തകരുടെ ക്ഷേമം മുൻനിർത്തി നിർമ്മാതാവും മുതിർന്ന പ്രൊഡക്ഷൻ കൺഡ്രോളറുമായ ഷിബു ജി. സുശീലൻ ആരംഭിച്ച ചാനലാണ് 'സ്റ്റാർഡെയ്‌സ്'.
"തീർന്നു എന്ന് വിചാരിക്കുന്നിടത്ത് അവൻ ഉയർത്തെഴുന്നേൽക്കും.. ചെയ്തതിനെല്ലാം എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരും... ഈശോ..." എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.
അഞ്ജലി ജഗത് കാസർഗോഡ്, ചെറുവത്തൂർ സ്വദേശിയാണ്. പ്രൊഫഷനൽ ഗ്രാഫിക് ഡിസൈനറായ അഞ്ജലി ജഗത് ഓൺലൈൻ മാധ്യമങ്ങളിൽ എഴുതാറുണ്ട്. അഞ്ചോളം ഷോർട്ഫിലിമുകൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. ജ്വാലമുഖി തിരക്കഥയും സംഭാഷണവുമെഴുതുന്നു.
വീട്ടമ്മയും തിരുവനന്തപുരം സ്വദേശിയുമായ ജ്വാലാമുഖി എഴുത്തുകാരിയാണ്. രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യമായി തിരക്കഥ എഴുതുന്നത് ഈശോക്ക് വേണ്ടിയാണ്. സെജോ ജോൺ സംഗീതം പകരുന്നു.
ജിതിൻ റിയൽ മീഡിയ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടർ- പ്രണവ് ദേവദാസ്, അസോസിയേറ്റ് ക്യാമറമാൻ-ഷൗക്കത്ത്, എഡിറ്റർ- ദേവരാജ് മേനോത്ത്, പ്രൊഡക്ഷൻ മാനേജർ- പ്രവീൺ വാഴവേലി, ലോക്കേഷൻ മാനേജർ- ഗൗതം രാജേഷ് കീ ബോർഡ് പ്രോഗ്രാമർ- ജോഷ്വാ വി.ജെ., സ്റ്റുഡിയോ-ചലച്ചിത്രം, സൗണ്ട് ഡിസൈൻ- വിഷ്ണു ചലച്ചിത്രം, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.
Also read: ലോകസിനിമയിൽ സംഭവിക്കുന്ന മാറ്റങ്ങൾ എല്ലാം രാജു മനഃപ്പാഠമാക്കുന്നു: ഷാജി കൈലാസ്ദീർഘനാളിനു ശേഷമുള്ള ഷാജി കൈലാസിന്റെ മടങ്ങിവരവ് ചിത്രമാണ് 'കടുവ'. രണ്ടാം ഇന്നിങ്സിൽ ഷാജിയുടെ ഫ്രയിമുകളിലെ നായകൻ നടൻ പൃഥ്വിരാജ് ആണ്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ധീര കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഈ ജന്മദിനത്തിന് പൃഥ്വിരാജിന് ആശംസ അർപ്പിച്ചുകൊണ്ട് സംവിധായകൻ ഷാജി കൈലാസ് രംഗത്തു വരുന്നു.
രാജുവിൽ ഞാൻ കാണുന്ന ഏറ്റവും വലിയ സാങ്കേതികതയെ കുറിച്ചുള്ള അവഗാഹമാണ്. സിനിമ ആത്യന്തികമായി സാങ്കേതികതയുടെയും കൂടി കലയാണല്ലോ... ഓരോ ലെൻസിന്റെയും പ്രത്യേകത... ലോകസിനിമയിൽ സംഭവിക്കുന്ന സാങ്കേതികവും അല്ലാത്തതുമായ മാറ്റങ്ങൾ... എല്ലാം രാജു മനപ്പാഠമാക്കുന്നു... കാലികമാക്കുന്നു. കഥ കേൾക്കുമ്പോൾ തൊട്ടു തുടങ്ങുന്ന രാജുവിന്റെ ശ്രദ്ധ ഏതൊരു സംവിധായകനേയും മോഹിപ്പിക്കുന്നതാണ്. ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ രാജു കാണിക്കുന്ന സൂക്ഷ്‌മതയും ജാഗ്രതയും പ്രശംസനീയമാണ്. നന്ദനത്തിൽ തുടങ്ങി കടുവയിൽ എത്തി നിൽക്കുന്ന രാജുവിന്റെ ചലച്ചിത്രയാത്ര വിജയിച്ച, ബുദ്ധിമാനായ, ഒരു ടോട്ടൽ സിനിമാക്കാരന്റെ യാത്രയായി കാണാനാണ് എനിക്ക് ഇഷ്ടം. ലൂസിഫറിന്റെ ഓരോ ഫ്രെയിമിലും രാജു കാണിച്ച ബ്രില്യൻസ് എനിക്ക് പ്രേരണയായി. കടുവയുടെ ഓരോ സീനിലും ഈ നടന്റെ ചെറുപ്പത്തിന്റെ വീര്യമുള്ള ഊർജത്തെ ആവാഹിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. എടുത്തു മുന്നേറുന്ന സംവിധായകനെ തന്നെ വിസ്മയപ്പെടുത്താൻ ശ്രമിക്കുന്ന നായകനായി രാജു പരിണമിക്കുന്നത് അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ് ഞാൻ.രാജുവിന് ദീർഘായുസ്സ്... ഒരുപാട് കാലം രാജുവിന്റെ പിറന്നാൾ സദ്യയുണ്ണാൻ മല്ലിക ചേച്ചിക്കും കഴിയട്ടെ. മകന്റെ നേട്ടങ്ങൾ കണ്ട് സുകുവേട്ടന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും...ഹാപ്പി ബർത്ത് ഡേ രാജൂ.. കടുവയുടെ നാമത്തിൽ താങ്കൾക്കും കുടുംബത്തിനും ആശംസകൾ നേരുന്നു...ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.