• HOME
  • »
  • NEWS
  • »
  • film
  • »
  • Ekan movie | ശവക്കുഴി വെട്ടി ജീവിക്കുന്നയാളിന്റെ കഥയുമായി 'ഏകൻ'; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

Ekan movie | ശവക്കുഴി വെട്ടി ജീവിക്കുന്നയാളിന്റെ കഥയുമായി 'ഏകൻ'; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ആ തൊഴിലെടുക്കുന്ന ദാസൻ തന്റെ ബാല്യകാല സുഹൃത്തായ ജൂണയെ പ്രണയിക്കുന്നു

  • Share this:

    മലയാള ചിത്രം ‘ഏകൻ’ ഫെബ്രുവരി 24 ന് കേരളത്തിലെ തിയേറ്ററുകളിലെത്തുന്നു. ശവക്കുഴി വെട്ടുകയും മരണപ്പെട്ടവരെ അതിൽ അടക്കുകയും ചെയ്യുന്നത് വിശുദ്ധ പ്രവൃത്തിയും ഒപ്പം ഭൂമിയിലെ മഹത്തരമായ ജോലിയുമായാണ് ബൈബിൾ അടയാളപ്പെടുത്തുന്നത്. എന്നാൽ ഒരു ഇടവകയുടെ കണ്ണിൽ അത്തരക്കാർ വെറുക്കപ്പെട്ടവരായി മാറുന്ന സാഹചര്യത്തിലാണ് സിനിമയുടെ ഇതിവൃത്തം.

    ആ തൊഴിലെടുക്കുന്ന ദാസൻ തന്റെ ബാല്യകാല സുഹൃത്തായ ജൂണയെ പ്രണയിക്കുന്നു. ആ പ്രണയം പുറംലോകം അറിഞ്ഞപ്പോൾ അവളുടെ പിതാവ് പത്രോസ്, ദാസനെ മൃഗീയമായി കയ്യേറ്റം ചെയ്യുന്നു. അതോടൊപ്പം അവൾക്കു വേറെ വിവാഹവും ആലോചിക്കുന്നു. എന്നാൽ വിവാഹനാളിൽ വളരെ അപ്രതീക്ഷിതമായി നടക്കുന്ന സംഭവം നാട്ടുകാരെ ഒന്നടങ്കം ഞെട്ടിക്കുന്നു. തുടർന്ന് അരങ്ങേറുന്ന സംഭവ പരമ്പരകൾ കഥാഗതിയിൽ കാര്യമായ ഉദ്വേഗം ചെലുത്തുന്നു.

    Also read: DNA movie | ഹണി റോസും ഗൗരി നന്ദയും നായികമാരാകും; ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി. എൻ.എക്ക് കൊച്ചിയിൽ തുടക്കം

    അഞ്ജലികൃഷ്ണ , പുനലൂർ തങ്കച്ചൻ , ആൽഡ്രിൻ, മാസ്റ്റർ ആദർശ് , സജി സോപാനം, സനേഷ്, അശോകൻ , സിനി ഗണേഷ്, വിഷ്ണു, പ്രിയ, ദിലീപ്, അഖിലൻ ചക്രവർത്തി എന്നിവർ അഭിനയിക്കുന്നു. ബാനർ -ലാ ഫ്രെയിംസ്, രചന , നിർമ്മാണം, സംവിധാനം – നെറ്റോ ക്രിസ്റ്റഫർ , ഛായാഗ്രഹണം – പ്രശാന്ത്, എഡിറ്റിംഗ് – വിപിൻ മണ്ണൂർ, സംഗീതം – റോണി റാഫേൽ , കല- മണികണ്ഠൻ, ചമയം – അനിൽ നേമം, കോസ്റ്റ്യും – അനുജ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – ബേബി, സുനിൽകുമാർ , പ്രൊഡക്ഷൻ കൺട്രോളർ – വിവിൻ മഹേഷ്, സൗണ്ട് ഡിസൈൻ – എൻ. ഷാബു, സൗണ്ട് റിക്കോർഡിംഗ് – ശ്രീകുമാർ , മിക്സിംഗ് – ആദർശ് , സ്‌റ്റുഡിയോ – പോസ്റ്റ് ഫോക്കസ് എന്റർടെയ്ൻമെന്റ്സ്, പബ്ളിസിറ്റി & ഡിസൈൻസ് – എച്ച് & എച്ച് കമ്പനി, ട്രാവൻകൂർ ഒപ്പേറ ഹൗസ്, സ്റ്റിൽസ് – അനൂപ്, പി.ആർ.ഒ.- അജയ് തുണ്ടത്തിൽ.

    Published by:user_57
    First published: