മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയെ പുനഃരാവിഷ്ക്കരിക്കുന്ന ‘നീലവെളിച്ചം’ (Neelavelicham movie) എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി.
മലയാളികളെ വിസ്മയിപ്പിച്ച ‘ഏകാന്തതയുടെ അപാരതീരം’ എന്ന അനശ്വരഗാനമാണ് പുതിയ രൂപത്തില്‍ പുറത്തിറങ്ങിയിരിക്കുന്നത്.
എം.എസ്. ബാബുരാജ് ഈണം പകര്‍ന്ന്, പി. ഭാസ്ക്കരന്‍ മാസ്റ്റര്‍ വരികളെഴുതി കമുകറ പുരുഷോത്തമന് ആലപിച്ച ഈ അനശ്വരഗാനത്തിന്റെ പുതിയ പതിപ്പ് ഷഹബാസ് അമനാണ് ആലപിച്ചിരിക്കുന്നത്.
ബിജിബാലും റെക്സ് വിജയനും ചേര്‍ന്നാണ് നീലവെളിച്ചത്തിലെ ഗാനങ്ങള്‍ പുനഃരാവിഷ്ക്കരിച്ചിരിക്കുന്നത്. മധു പോള്‍ ആണ് കീബോര്‍ഡ്, സാരംഗി- മനോമണി.
‘നീലവെളിച്ചം’ എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ സിനിമയായ ‘ഭാര്‍ഗവീനിലയം’ റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനഃരാവിഷ്ക്കാരം തയ്യാറാവുന്നത്.
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
1964-ലായിരുന്നു ‘നീലവെളിച്ചം’ എന്ന കഥയെ അടിസ്ഥാനമാക്കി വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ തിരക്കഥ എഴുതി ഭാര്‍ഗ്ഗവീനിലയം എന്ന സിനിമ പുറത്തുവന്നത്. എ. വിന്‍സെന്റ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.
ഒ.പി.എം. സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് ‘നീലവെളിച്ചം’ നിര്‍മ്മിക്കുന്നത്. ഋഷികേശ് ഭാസ്ക്കരനാണ് ചിത്രത്തിന്റെ അധികതിരക്കഥ എഴുതിയിരിക്കുന്നത്. സജിൻ അലി പുലാക്കൽ, അബ്ബാസ് പുതുപ്പറമ്പില്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍.
ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ.പി., അഭിറാം രാധാകൃഷ്ണന്, രഞ്ജി കങ്കോല്‍, ജിതിന് പുത്തഞ്ചേരി, നിസ്തര്‍ സേട്ട്, പ്രമോദ് വെളിയനാട്, ആമി തസ്നിം, പൂജ മോഹന്‍ രാജ്, ദേവകി ഭാഗി, ഇന്ത്യന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഗിരീഷ് ഗംഗാധരന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന നീലവെളിച്ചത്തിന്റെ എഡിറ്റിങ് വി. സാജനാണ്. പ്രൊഡക്ഷന്‍ കണ്ട്രോളര് -ബെന്നി കട്ടപ്പന, കല- ജ്യോതിഷ് ശങ്കര്‍.
മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, ശബ്ദ മിശ്രണം- വിഷ്ണു ഗോവിന്ദ്, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ്, നിക്സണ് ജോര്‍ജ്, സ്ട്രിംഗ്സ്- ഫ്രാന്‍സിസ് സേവ്യര്‍, ഹെറാള്‍ഡ്, ജോസുകുട്ടി, കരോള്‍ ജോര്‍ജ്, ഫ്രാന്‍സിസ്.
സഹസംവിധാനം ഹരീഷ് തെക്കേപ്പാട്ട്, ബിബിന്‍ രവീന്ദ്രന്. സംഘട്ടനം- സുപ്രീം സുന്ദര്‍, നൃത്ത സംവിധാനം- ഡോ. ശ്രീജിത്ത് ഡാന്‍സിറ്റി, പി.ആര്.ഒ.- എ.എസ്. ദിനേശ്, ആതിര ദില്‍ജിത്ത്, പരസ്യകല- യെല്ലോ ടൂത്ത്.
Summary: ‘Ekanthathayude Aparatheeram’ song recreated for Neelavelicham movie starring Tovino Thomas
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.