• HOME
  • »
  • NEWS
  • »
  • film
  • »
  • Elaveezhapoonchira | 'ഇലവീഴാപൂഞ്ചിറ' ഗൾഫിലേക്ക്; റിലീസ് ജൂലൈ മാസത്തിൽ

Elaveezhapoonchira | 'ഇലവീഴാപൂഞ്ചിറ' ഗൾഫിലേക്ക്; റിലീസ് ജൂലൈ മാസത്തിൽ

സൗബിൻ ഷാഹിർ, സുധി കോപ്പ, ജൂഡ്‌ ആന്റണി ജോസഫ് എന്നിവരാണ് 'ഇലവീഴാപൂഞ്ചിറ'യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ഇലവീഴാപൂഞ്ചിറ

ഇലവീഴാപൂഞ്ചിറ

  • Last Updated :
  • Share this:
    ജൂലൈ 15ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി രണ്ടാം വാരത്തിലേക്ക് കടക്കുന്ന ചിത്രം 'ഇലവീഴാപൂഞ്ചിറ' (Elaveezhapoonchira movie) ജൂലൈ 28 മുതൽ ഗൾഫ് രാജ്യങ്ങളിലെമ്പാടും പ്രദർശനം ആരംഭിക്കുന്നു. ഫാർസ് ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഗൾഫ് വിതരണം നിർവഹിക്കുന്നത്.

    സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിൽ കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ 'ഇലവീഴാപൂഞ്ചിറ' എന്ന വിനോദസഞ്ചാര മേഖലയിലാണ്‌ സിനിമ ചിത്രീകരിച്ചിരിക്കുന്നത്‌. സൗബിൻ ഷാഹിർ, സുധി കോപ്പ, ജൂഡ്‌ ആന്റണി ജോസഫ് എന്നിവരാണ് 'ഇലവീഴാപൂഞ്ചിറ'യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    ഇലവീഴാപൂഞ്ചിറയുടെ മല മുകളിൽ സ്ഥിതി ചെയ്യുന്ന ഒരു വയർലെസ്സ് പോലീസ് സ്റ്റേഷൻ പശ്ചാത്തലമാക്കിയാണ് കഥ അവതരിപ്പിക്കപ്പെടുന്നത്. ഈ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഇരിക്കുന്ന സുധി (സുധി കോപ്പ), മധു (സൗബിൻ) എന്നീ പോലീസ് ഉദ്യോഗസ്ഥരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. 'കപ്പേള' എന്ന അദ്യ ചിത്രത്തിന് ശേഷം കഥാസ് അൺടോൾഡിൻ്റെ ബാനറിൽ വിഷ്ണു വേണു നിർമ്മിക്കുന്ന ചിത്രമാണ് ഇത്.

    തിരക്കഥാകൃത്ത് ഷാഹി കബീർ ആദ്യമായി സംവിധായകനാകുന്ന ചിത്രം കൂടിയാണ് 'ഇലവീഴാപൂഞ്ചിറ'. പോലീസ് ഉദ്യോഗസ്ഥനായി നിരവധി വർഷത്തെ സേവനമുള്ള ഷാഹി കബീർ തിരക്കഥ ഒരുക്കിയ ചിത്രങ്ങളാണ് 'നായാട്ട്', 'ജോസഫ്' എന്നിവ. ജനപ്രീതിയും ദേശീയ - അന്തർദേശീയ തലത്തിൽ നിരൂപക പ്രശംസയും നേടിയ വ്യത്യസ്തമായ പോലീസ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായി ഈ വർഷത്തെ സംസ്ഥാന അവാർഡ്‌ സ്വന്തമാക്കിയ ഷാഹി കബീർ സംവിധാന രംഗത്തേക്ക് കടക്കുന്നതും അത്യന്തം വ്യത്യസ്തമായ ഒരു പോലീസ് സ്റ്റോറി ഒരുക്കികൊണ്ടാണ്.

    നിധീഷ്, ഷാജി മാറാട് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രീകരണത്തിൻ്റെ ഭാഗമായി യഥാർത്ഥ തോക്ക് എങ്ങനെ കൈകാര്യം ചെയ്യണം എന്ന് സൗബിൻ ഷാഹിറിന് സംവിധായകൻ ഷാഹി കബീർ പരിശീലനം നൽകുന്ന വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

    മലയാളത്തിൽ ആദ്യമായി DOLBY VISION 4 K HDR യിൽ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. കടുവ, മഹാവീര്യർ, മലയൻകുഞ്ഞ് തുടങ്ങിയ വൻകിട താര ചിത്രങ്ങൾക്കൊപ്പമാണ് ചിത്രം വിജയകരമായി രണ്ടാം വാരവും പ്രദർശനം തുടരുന്നത്.

    ജൂലൈ 28ന് പ്രധാന താരങ്ങളായ സൗബിൻ ഷാഹിർ, സുധി കോപ്പ എന്നിവരും സംവിധായകൻ ഷാഹി കബീറും അടങ്ങുന്ന ചിത്രത്തിൻ്റെ എല്ലാ പ്രധാന അഭിനേതാക്കളും അണിയറപ്രവർത്തകരും ദുബായ് മാളിലെ റീൽസ് സിനിമാസിൽ എത്തുന്നു ഇലവീഴാപൂഞ്ചിറയുടെ വേൾഡ് പ്രീമിയറിന് ഭാഗമാകാൻ. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്

    Summary: Elaveezhapoonchira movie to be screened in Gulf countries from the end of July. The movie directed by Shahi Kabir has Soubin Shahir, Jude Anthany Joseph and Sudhi Koppa playing the lead roles
    Published by:user_57
    First published: