തൃശൂര്‍: ഷാജി കൈലാസ് സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായ കമ്മീഷണര്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ 25-ാം വാര്‍ഷികം ആഘോഷിച്ചു. തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും ചിത്രത്തിലെ നായകനുമായിരുന്ന സുരേഷ് ഗോപിയുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി പുല്ലേഴി സെന്റ് ജോസഫ് വൃദ്ധസദനമാണ് ആഘോഷത്തിന് വേദിയായത്.
തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ തിരക്കിനിടയിലും കമ്മീഷണറുടെ ആഘോഷത്തിനെത്തിയ സുരേഷ് ഗോപിയെ ആവേശത്തോടെയാണ് അന്തേവാസികള്‍ സ്വീകരിച്ചത്. കേക്ക് മുറിച്ചായിരുന്നു ആഘോഷം. അന്തേവാസികളോടൊപ്പം ഒരു മണിക്കൂറോളം ചെവവഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. സുരേഷ് ഗോപി ഫാന്‍സ് അസോസിയേഷനായിരുന്നു പരിപാടിയുടെ സംഘാടകര്‍.
രഞ്ജി പണിക്കര്‍ തിരക്കഥയും സംഭാഷണവും എഴുതിയ കമ്മീഷണര്‍ ഷാജി കൈലാസാണ് സംവിധാനം ചെയ്തത്. സുരേഷ് ഗോപി സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതും ഈ സിനിമ അക്കാലത്ത് ബോക്സ്ഓഫീസില്‍ ചലനം സൃഷ്ടിച്ചതിനു പിന്നാലെയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.