ഇന്റർഫേസ് /വാർത്ത /Film / Ellam Shariyaakum | സെപ്റ്റംബർ മാസത്തിൽ 'എല്ലാം ശരിയാകും'; ആസിഫ് അലി ചിത്രം റിലീസിന് തയാറെടുക്കുന്നു

Ellam Shariyaakum | സെപ്റ്റംബർ മാസത്തിൽ 'എല്ലാം ശരിയാകും'; ആസിഫ് അലി ചിത്രം റിലീസിന് തയാറെടുക്കുന്നു

എല്ലാം ശരിയാകും

എല്ലാം ശരിയാകും

Ellam Shariyaakum movie is up for a theatrical release | ആസിഫ് അലി, രജിഷ വിജയൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയാണ്

  • Share this:

വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' സെപ്റ്റംബർ പതിനേഴിന് സെൻട്രൽ പിക്ചേഴ്സ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.

ആസിഫ് അലി, രജിഷ വിജയൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഷാരിസ് മുഹമ്മദ് എഴുതുന്നു. 'അനുരാഗ കരിക്കിൻവെള്ളം' എന്ന സിനിമയ്ക്ക് ശേഷം ആസിഫ് അലിയും രജിഷ വിജയനും നായികാ നായകന്മാരാവുന്ന ചിത്രം കൂടിയാണ്.

സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ഏന്റെണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

തോമസ്സ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്റര്‍ടെെയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍

തോമസ് തിരുവല്ല, ഡോക്ടര്‍ പോൾ വർഗീസ് എന്നിവര്‍ ചേർന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നു.

ബി. കെ. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു. എഡിറ്റര്‍: സൂരജ് ഇ. എസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂങ്കുന്നം, കല- ദിലീപ് നാഥ്, മേക്കപ്പ്- റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം- നിസ്സാര്‍ റഹ്മത്ത്, സ്റ്റില്‍സ്-ലിബിസണ്‍ ഗോപി, ഡിസെെന്‍- റോസ് മേരി ലിലു, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് ഭാസ്ക്കര്‍, ഡിബിന്‍ ദേവ്, അസിസ്റ്റന്റ് ഡയറക്ടര്‍- ഷാബില്‍, സിന്റോ സണ്ണി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിങ്ങാലക്കുട, പ്രൊഡക്ഷന്‍ മാനേജര്‍-അനീഷ് നന്ദിപുലം, വാര്‍ത്താ പ്രചരണം- എ. എസ്. ദിനേശ്.

Also read: കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥയുമായി 'മൂൺവാക്ക്'

ഫയർവുഡ് ക്രിയേറ്റീവ്‌സിന്റെ ബാനറിൽ ജസ്‌നി അഹ്‌മദ്‌ നിർമ്മിക്കുന്ന 'മൂണ്‍ വാക്ക്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ ചലച്ചിത്ര താരങ്ങളായ നിവിൻ പോളിയുടെ ഫേസ്ബുക്കിലൂടെയും മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിലൂടെയും റിലീസ് ചെയ്തു.

എ. കെ. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബ്രേക്ക്ഡാൻസിനെ പ്രണയിച്ച, ബ്രേക്കിനായി ജീവിച്ച കുറേ പേരുടെ, കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥയാണ് ദൃശ്യവല്‍ക്കരിക്കുന്നത്. 134 ൽ പരം പുതുമുഖങ്ങളും 1000 ൽ പരം പരിസരവാസികളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

Summary: Asif Ali and Rajisha Vijayan starring movie Ellam Shariyaakum is slated for a September release in Kerala. The movie comes from director Jibu Jacob who had earlier presented films Vellimoonga, Munthirivallikal Thalirkkumbol and Aadya Rathri. This is the second movie of Asif Ali- Rajisha Vijayan pair after Anuraga Karikkinvellam

First published:

Tags: Asif ali, Asif Ali movie, Ellam Shariyaakum