നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • മമ്മൂട്ടിയുടെ ഗൾഫ് പരിപാടി; ആ ആഗ്രഹം സാധിച്ചു കൊടുത്തതിന് യു.എ.ഇ. യുവാവിന് ആദരം

    മമ്മൂട്ടിയുടെ ഗൾഫ് പരിപാടി; ആ ആഗ്രഹം സാധിച്ചു കൊടുത്തതിന് യു.എ.ഇ. യുവാവിന് ആദരം

    Emirati volunteer honoured by police for Mammootty's show | പുതിയ ചിത്രം മധുരരാജയുടെ പ്രൊമോഷന് വേണ്ടി എത്തിയതാണ് മലയാളികളുടെ മമ്മുക്കയും മറ്റു താരങ്ങളും

    വോളന്റീയർ മൊഹമ്മദ് സാലെ അൽ ഖുലൈഫിയെ പോലീസ് ആദരിക്കുന്നു

    വോളന്റീയർ മൊഹമ്മദ് സാലെ അൽ ഖുലൈഫിയെ പോലീസ് ആദരിക്കുന്നു

    • Share this:
      സൂപ്പർ താരം മമ്മൂട്ടിയെ ഒരു നോക്ക് കാണാൻ ആയിരങ്ങൾ തടിച്ചു കൂടിയ ദുബായിലെ അൽ വഹ്ദ മാൾ. പുതിയ ചിത്രം മധുരരാജയുടെ പ്രൊമോഷന് വേണ്ടി എത്തിയതാണ് മലയാളികളുടെ മമ്മുക്കയും മറ്റു താരങ്ങളും. 3.3 മില്യൺ സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള മാളിൽ പൂഴി വിതറിയാൽ നിലത്തു വീഴാത്ത അവസ്ഥയായിരുന്നു. എന്നാൽ അക്കൂട്ടത്തിൽ മമ്മുക്കയുടെ കുഞ്ഞാരാധികയുണ്ടായിരുന്നു. ഒരു മൂന്നു വയസ്സുകാരി. ആള് ചെറുതാണെങ്കിലും എല്ലാവരെയും പോലെ മമ്മുക്കയെ കാണണം എന്നതാണാഗ്രഹം.




      അപ്പോഴാണ് വോളന്റീയർ ആയ മൊഹമ്മദ് സാലെ അൽ ഖുലൈഫിയുടെ കണ്ണിൽ ആ കുരുന്നു മുഖം പെടുന്നത്. പിന്നെ വൈകിച്ചില്ല. അച്ഛന്റെ അടുത്തു നിന്ന അവളുടെ കൈപിടിച്ച് നേരെ മമ്മുക്കയുടെ അടുത്തേക്ക്. പിന്നെ ഒപ്പം നിന്നൊരു ചിത്രവും. ആ നല്ല മനസ്സിന് ഖുലൈഫിയെ പോലീസ് ആദരിക്കുകയായിരുന്നു. ഇനിയും സമൂഹത്തിന് നല്ലതു ചെയ്യാൻ ഇയാൾക്കാവട്ടെ എന്ന് പോലീസ് ആശംസിക്കുകയും ചെയ്തു.

      വിഷു ചിത്രമായ മധുര രാജ ഏപ്രിൽ 12 ന് തിയേറ്ററുകളിലെത്തും. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

      First published:
      )}