• HOME
  • »
  • NEWS
  • »
  • film
  • »
  • Enkilum Chandrike | 'എങ്കിലും ചന്ദ്രികേ' റിലീസ് മാറ്റി; പുതിയ റിലീസ് തിയതി ഇതാ

Enkilum Chandrike | 'എങ്കിലും ചന്ദ്രികേ' റിലീസ് മാറ്റി; പുതിയ റിലീസ് തിയതി ഇതാ

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഈ ചിത്രം ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്നു

എങ്കിലും ചന്ദ്രികേ

എങ്കിലും ചന്ദ്രികേ

  • Share this:

    മലയാള ചിത്രം ‘എങ്കിലും ചന്ദ്രികേ’ (Enkilum Chandrike) റിലീസ് മാറ്റിവച്ചു. ഫെബ്രുവരി 10ന് പുറത്തിറങ്ങാനിരുന്ന സിനിമ ഫെബ്രുവരി 17ലേക്ക് മാറ്റി. പുതിയ റിലീസ് തിയതി സിനിമയിലെ പ്രധാന നടന്മാരിൽ ഒരാളായ സൈജു കുറുപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. സൂപ്പർസ്റ്റാർ ചിത്രങ്ങളായ സ്‌ഫടികം, ക്രിസ്റ്റഫർ എന്നിവയുടെ റിലീസ് പശ്ചാത്തലത്തിലാണ് ‘എങ്കിലും ചന്ദ്രികേ’ റിലീസ് മാറ്റിയത്.

    ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഈ ചിത്രം ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്നു. ചിത്രത്തിൻ്റെ പ്രധാന ഘടകമായ വിവാഹത്തിൻ്റെ വിഷയങ്ങൾക്കാണ് ട്രെയ്‌ലർ പ്രാധാന്യം നൽകിയിരുന്നത്.

    Also read: Enkilum Chandrike | സുമലത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിലെ ചർച്ചാവിഷയം; ‘എങ്കിലും ചന്ദ്രികേ’ ട്രെയ്‌ലറിൽ രസകരമായ നിമിഷങ്ങൾ

    മലബാറിന്റെ പശ്ചാത്തലത്തിൽ ആ നാടിന്റെ സംസ്ക്കാരവും, കീഴ്വഴക്കങ്ങളും ഒക്കെ ഏറെ പ്രാധാന്യം നൽകിയാണ് ഈ ചിത്രത്തിന്റെ അവതരണം. പ്രധാനമായും മൂന്ന് സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു നീങ്ങുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവരാണ്. നിരഞ്ജനയും തൻവി റാമുമാണ് നായികമാർ.

    അശ്വിൻ, മണിയൻ പിള്ള രാജു, രാജേഷ് ശർമ്മ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. തിരക്കഥ – ആദിത്യൻ ചന്ദ്രശേഖരൻ, അർജുൻ നാരായണൻ; ഗാനങ്ങൾ – വിനായക് ശശികുമാർ, സംഗീതം – ഇഫ്തി, ഛായാഗ്രഹണം – ജിതിൻ സ്റ്റാൻസിലോസ്, എഡിറ്റിംഗ് – ലിജോ പോൾ, മേക്കപ്പ് – സുധി, കോസ്റ്റ്യും ഡിസൈൻ – സ്റ്റെഫി സേവ്യർ, കലാസംവിധാനം – ത്യാഗു, പ്രൊഡക്ഷൻ മാനേജർ – കല്ലാർ അനിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തലക്കോട്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ, പി.ആർ.ഒ.- വാഴൂർ ജോസ്.

    Summary: Release date of Malayalam movie Enkilum Chandrike postponed to February 17th from February 10. The film bankrolled by Vijay Babu and others has Suraj Venjaramoodu, Basil Joseph, Saiju Kurup, Niranjana Anoop and Tanvi Ram in major roles

    Published by:user_57
    First published: