HOME /NEWS /Film / താര രാജാവ് തന്നെ; മോഹൻലാലിന് പിറന്നാൾ ആശംസയുമായി ഇന്ത്യൻ സിനിമാ ലോകം

താര രാജാവ് തന്നെ; മോഹൻലാലിന് പിറന്നാൾ ആശംസയുമായി ഇന്ത്യൻ സിനിമാ ലോകം

മോഹൻലാൽ

മോഹൻലാൽ

Entire film fraternity showers birthday greetings for Mohanlal | ഇന്ത്യൻ, തെന്നിന്ത്യൻ സിനിമാ ലോകത്തെ നിരവധി പ്രമുഖ താരങ്ങൾ മോഹൻലാലിന് ആശംസകളുമായി സമൂഹ മാധ്യമങ്ങൾ വഴി എത്തിയിരുന്നു

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    താര രാജാവ് എന്ന വിശേഷണത്തിന് മോഹൻലാൽ എന്ത് കൊണ്ടും അർഹൻ എന്ന് തെളിയിക്കുന്ന പിറന്നാളാണ് ഇക്കഴിഞ്ഞ ദിവസം കടന്നു പോയത്. ലാലേട്ടൻ എന്ന ഓമനപ്പേരിലൂടെ അറിയപ്പെടുന്ന ലാലിൻറെ 59-ാം പിറന്നാളാണ് കഴിഞ്ഞു പോയത്. ഇന്ത്യൻ, തെന്നിന്ത്യൻ സിനിമാ ലോകത്തെ നിരവധി പ്രമുഖ താരങ്ങൾ മോഹൻലാലിന് ആശംസകളുമായി സമൂഹ മാധ്യമങ്ങൾ വഴി എത്തിയിരുന്നു. ബോളിവുഡിലെ സുനിൽ ഷെട്ടി, അർബാസ് ഖാൻ, ക്രിക്കറ്റ് ലോകത്തു നിന്നും വിരേന്ദർ സെവാഗ് എന്ന് വേണ്ട മലയാള സിനിമയിലെ മുതിർന്ന താരങ്ങൾ മുതൽ ബാല താരങ്ങൾ വരെ ആശംസ അർപ്പിച്ചവരുടെ നീണ്ട നിരയിൽ ഇടം പിടിക്കുന്നു. ട്വിറ്റർ മൊമെന്റ്‌സ്‌ ഇന്ത്യയും മോഹൻലാലിന് ജന്മദിനാശംസകളുമായി എത്തി.

    First published:

    Tags: Birthday, Celebrity birthday, Director Mohanlal, Mohanlal, Mohanlal Actor, Mohanlal movie