HOME » NEWS » Film »

14 വർഷത്തെ കാത്തിരിപ്പിന് ശേഷം ഉണ്ണി പിറന്ന ചാക്കോച്ചന് അഭിനന്ദന വർഷവുമായി മലയാള സിനിമ

Entire Malayalam wishes Kunchacko Boban's newborn | ഓമനത്തമുള്ള കുഞ്ഞി കാലുകളുടെ ചുവട്ടിൽ മലയാള സിനിമാ ലോകം മുഴുവനും ആശംസകളുമായുണ്ട്

news18india
Updated: April 18, 2019, 1:19 PM IST
14 വർഷത്തെ കാത്തിരിപ്പിന് ശേഷം ഉണ്ണി പിറന്ന ചാക്കോച്ചന് അഭിനന്ദന വർഷവുമായി മലയാള സിനിമ
ആശംസകളുമായി സിനിമാ ലോകം
  • Share this:
14-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന വാർത്ത ഈ അടുത്താണ് കുഞ്ചാക്കോ ബോബൻ ഫേസ്ബുക് വഴി ആരാധകർക്ക് മുൻപിൽ പങ്ക് വച്ചത്. എന്നാൽ 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തനിക്കും ഭാര്യ പ്രിയക്കും മകൻ പിറന്ന വാർത്തയറിച്ച താരത്തിന് ആരാധകരും സിനിമാ ലോകവും ഒരു പോലെ സ്നേഹം വിളമ്പുകയാണ്. ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട ഓമനത്തമുള്ള കുഞ്ഞി കാലുകളുടെ ചുവട്ടിൽ മലയാള സിനിമാ ലോകം മുഴുവനും ആശംസകളുമായുണ്ട്.





ടൊവിനോ തോമസ്, വിനയ് ഫോർട്ട്, സംയുക്താ മേനോൻ, അനു സിതാര, ഷറഫുദീൻ, പേർളി മാണി, അപർണ ബാലമുരളി, റിമ കല്ലിങ്ങൽ ആഷിഖ് അബു, വിജയ് യേശുദാസ്, പ്രയാഗ മാർട്ടിൻ, സൗബിൻ ഷാഹിർ, സാനിയ അയ്യപ്പൻ, നീരജ് മാധവ്, മിഥുൻ, ചാന്ദിനി, അനുശ്രീ, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്, നിമിഷ, മുഹ്‌സിൻ പരാരി, നൈല ഉഷ, അഹാന കൃഷ്ണ, ശേഖർ, ദുർഗ കൃഷ്ണ, പാർവതി നായർ, അനു മോൾ, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, ഷെയ്ൻ നിഗം, ഡെയ്‌ൻ ഡേവിസ്, ജിസ് ജോയ്, സുരഭി സന്തോഷ്, ഐമാ റോസ്മി, രചന നാരായണൻകുട്ടി, സിദ്ധിഖ്, പൂർണിമ, സിതാര കൃഷ്ണകുമാർ, ഹേമന്ത് മേനോൻ, സിജു വിൽസൺ, സാജിദ് യഹിയ, ഡിജോ ജോസ് ആന്റണി എന്നിങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട് ലിസ്റ്റിൽ.

ഗോകുൽ സുരേഷ് പ്രത്യേകം ഫേസ്ബുക് പോസ്റ്റ് വഴി ജൂനിയർ ചാക്കോച്ചന് ആശംസ നേരുന്നുണ്ട്. രണ്ടു ലക്ഷത്തോളം പേർ ഇൻസ്റ്റാഗ്രാം പോസ്റ്റ് ലൈക് ചെയ്തിട്ടുണ്ട്

First published: April 18, 2019, 1:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories