സന്തോഷ് ശിവൻ സംവിധാനം ചെയ്ത്, മഞ്ജു വാര്യർ, കാളിദാസ് ജയറാം എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജാക്ക് ആൻഡ് ജില്ലിൽ എസ്തർ അനിൽ കഥാപാത്രമാവും. സമൂഹ മാധ്യമം വഴി എസ്തറാണ് വാർത്ത പുറത്തു വിട്ടത്. ആരതിയെന്നാണ് കഥാപാത്രത്തിന് പേര്. സന്തോഷ് ശിവനോടൊപ്പം നിൽക്കുന്ന ചിത്രത്തിന്റെ അടിക്കുറിപ്പിങ്ങനെ. "ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങൾക്കും നന്ദി. ഇതാ ആരതി വരുന്നു,"
ബാല താരമായി വന്നു നായികാ പദവിയിലേക്കുയർന്ന താരമാണ് എസ്തർ. ദൃശ്യത്തിൽ മോഹൻലാലിൻറെ ഇളയ മകളുടെ കഥാപാത്രം ചെയ്തതോടെ ശ്രദ്ധേയയായി. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലും എസ്തർ തന്നെയായിരുന്നു ആ വേഷം ചെയ്തത്. ഷാജി എൻ. കരുണിന്റെ ഓളിൽ നായികയാണ്. ഓള് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉത്ഘാടന ചിത്രമാണ്. നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തറിന്റെ അഭിനയ ജീവിതത്തിനു തുടക്കം. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക് ഭാഷകളിലേക്കും എസ്തർ ചുവടു വച്ചിട്ടുണ്ട്.
ഉറുമിക്ക് ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണിത്. അടുത്തിടെ ഇറങ്ങിയ തമിഴ് ചിത്രം ചെക്കാ ചിവന്ത വാനത്തിന്റെ ഛായാഗ്രാഹകൻ സന്തോഷായിരുന്നു. മലയാളത്തിലും തമിഴിലും പുറത്തിറങ്ങുന്ന ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. അജു വർഗീസ്, ബേസിൽ ജോസഫ് എന്നിവരും വേഷമിടുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.