സലിം കുമാറിന് വിദേശ സംഗീതജ്ഞൻറെ സ്നേഹോപഹാരം
news18india
Updated: January 5, 2019, 9:16 PM IST

- News18 India
- Last Updated: January 5, 2019, 9:16 PM IST IST
സലിം കുമാറെന്ന നടൻറെ അഭിനയത്തിന് സ്നേഹോപഹാരവുമായി വിദേശ സംഗീതഞ്ജൻ ഗ്രേഡി ലോങ്ങ്. ഇന്ത്യയിൽ വന്നതിനു ശേഷം കണ്ട സലിം കുമാറിന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തോടെ ആരാധകനായ ഗ്രേഡിക്ക് ഒടുവിൽ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാനും അവസരം ലഭിച്ചു. ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി'യിലൂടയാണ് ഗ്രേഡി സിനിമയിൽ എത്തുന്നത്.
ചിത്രത്തിന്റെ ഡബ്ബിംഗ് നിർവഹിക്കാൻ സ്റ്റുഡിയോയിൽ എത്തിയപ്പോഴാണ് ഗ്രേഡിസലിം കുമാറിനെ കാണുകയും, തന്റെ ഇഷ്ടം 'വ്യത്യസ്തനാമൊരു ബാലൻ' എന്ന ഗാനത്തിലൂടെ അറിയിക്കുകയും ചെയ്തത്. ആദ്യമായി ഒരു മലയാള ചിത്രത്തിന് പാട്ട് പാടിയ ആദ്യ വിദേശിയാണ് ഗ്രേഡി. സംഗീതത്തിനു ഭാഷ പ്രശ്നമല്ലെന്ന് ഒറ്റ സ്റ്റേജിലെ തന്റെ പാട്ടിൽ നിന്നും തെളിയിച്ച ഗ്രേഡി
തന്റെ വീഡിയോ സലിം കുമാർ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തതിന്റെ സന്തോഷത്തിലാണ്. ഇരുവരും അഭിനയിച്ച 'ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി' ഫെബ്രുവരിയിൽ തീയറ്ററുകളിൽ എത്തും.
വിദേശിയാണെങ്കിലും കേരളത്തിന്റെ മരുമകനാണ് ഗ്രേഡി. മലയാളിയായ സുജ പാരീസ് ലോങ്ങ് ആണ് പത്നി. ഇവർ കുടുംബത്തോടൊപ്പം കേരളത്തിൽ താമസമാക്കിയിട്ടുണ്ട്. ജെറി അമൽദേവിന്റെ മുന്നിൽ ഒരു സ്റ്റേജ് ഷോയ്ക്കിടെ ആയിരം കണ്ണുമായി എന്ന ഗാനം പാടിയാണ് ഗ്രേഡി മലയാളികൾക്ക് സുപരിചിതനാവുന്നത്. ഒട്ടേറെ മലയാളം സിനിമാ ഗാനങ്ങൾ അനായേസേന പാടാനുള്ള കഴിവ് ഗ്രേഡിക്കുണ്ട്.

Loading...