• HOME
  • »
  • NEWS
  • »
  • film
  • »
  • ചലച്ചിത്ര മേള: 'എവരിബഡി നോസ് ' ഉദ്ഘാടന ചിത്രം

ചലച്ചിത്ര മേള: 'എവരിബഡി നോസ് ' ഉദ്ഘാടന ചിത്രം

  • Share this:
    തിരുവനന്തപുരം: അസ്ഗര്‍ ഫര്‍ഹാദി  സംവിധാനം ചെയ്ത 'എവരിബഡി നോസ് ' തിരുവനന്തപുരത്ത് നടക്കുന്ന 23-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFK) ഉദ്ഘാടന ചിത്രമാകും. 2009ല്‍ സുവര്‍ണ ചകോരത്തിന് അര്‍ഹമായ എബൗട്ട് എല്ലിയിലൂടെ മലയാളിക്ക് പ്രിയങ്കരനായി മാറിയ ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ ഈ ചിത്രം 'കാന്‍ മേളയുടെ ഉദ്ഘാടന ചിത്രവുമായിരുന്നു.

    ഈ.മ.യൗ റീ-റിലീസ് ചെയ്യുന്നു

    സ്പാനിഷ് താരം പെനിലപ്പി ക്രൂസാണ് നായിക. ബയോനെസ് എയേഴ്‌സിൽ താമസമാക്കിയ സ്പാനിഷ് മാതാവ് തന്റെ കുട്ടികളെയും കൊണ്ട് മാഡ്രിഡിലെ വിവാഹത്തിന് പോവുന്നിടത്താണ് കഥയുടെ തുടക്കം. യാത്രയ്ക്കിടയിലെ അവിചാരിത മുഹൂർത്തങ്ങൾ പല രഹസ്യങ്ങളും വെളിവാക്കുന്നു.

    ഡിസംബർ ഏഴു മുതൽ 13 വരെയാണ് മേളക്ക് വേദിയൊരുങ്ങുക. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനു സംഭാവന നൽകുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് ഇത്തവണത്തെ മേള സംഘടിപ്പിക്കുക. സ്വീഡിഷ് സംവിധായകൻ ഇങ്മർ ബർഗ്മാന് ആദരവർപ്പിച്ച്‌ 'സെലിബ്രേറ്റിംഗ് ഇങ്മർ ബർഗ്മാൻ' പാക്കേജ് ഒരുക്കുന്നുണ്ട്. ബർഗ്മാന്റെ നൂറാം ജന്മവാർഷികം ഈ വർഷമാണ്.

    First published: