നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • എല്ലാവർക്കും രണ്ടാമതൊരവസരം നൽകണം: അർജുൻ കപൂറുമായുള്ള ബന്ധത്തെപ്പറ്റി മലൈക അറോറ

  എല്ലാവർക്കും രണ്ടാമതൊരവസരം നൽകണം: അർജുൻ കപൂറുമായുള്ള ബന്ധത്തെപ്പറ്റി മലൈക അറോറ

  Everybody Should be Given Second Chance, Says Malaika Arora on Relationship With Arjun Kapoor | സ്നേഹത്തിന് രണ്ടാമൂഴം നൽകുന്നതിന് ഇന്ത്യയിൽ ഇപ്പോഴും വിലക്ക് കല്പിക്കപ്പെട്ട അവസ്ഥയാണെന്നും മലൈക പറയുന്നു

  മലൈക-അർജുൻ

  മലൈക-അർജുൻ

  • Share this:
   വർഷങ്ങളോളം തങ്ങളുടെ പ്രേമ ബന്ധത്തെപ്പറ്റി ഒരക്ഷരം പറയാതിരുന്ന ശേഷം ഇപ്പോൾ താനും അർജുൻ കപൂറുമായുള്ള ബന്ധത്തെപ്പറ്റി വാചാലയാവുകയാണ് മലൈക അറോറ. രണ്ടു വർഷത്തോളമായി ഇവർ ഡേറ്റിംഗിലാണ്. അർബാസ് ഖാനുമായുള്ള വിവാഹ മോചനത്തിന് ശേഷം തങ്ങളുടെ പ്രണയം മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തിയിരുന്നു മലൈകയും അർജുനും.

   ഇവരുടെ വിവാഹം അടുത്തിടെ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് മലൈക. പക്ഷെ അതത്ര എളുപ്പമാവില്ല എന്നാണ് സൂചനകൾ. പ്രത്യേകിച്ചും മലൈകക്ക്. സ്നേഹത്തിന് രണ്ടാമൂഴം നൽകുന്നതിന് ഇന്ത്യയിൽ ഇപ്പോഴും വിലക്ക് കല്പിക്കപ്പെട്ട അവസ്ഥയാണെന്നും മലൈക പറയുന്നു.

   "തുറന്ന ചിന്താഗതിയോടെ സമീപിക്കേണ്ട വിഷയമാണ് ഇതെങ്കിലും, നമ്മുടെ രാജ്യത്ത് ഒട്ടേറെ വിഷയങ്ങൾ അഭിമുഖീകരിക്കേണ്ടതിനാൽ ഇതിന് വിലക്ക് കല്പിക്കപ്പെട്ടിരിക്കുകയാണ്. കാര്യങ്ങളെ നിർദ്ദയമായും, കർക്കശമായും, നെഗറ്റീവായും സമീപിക്കുന്നതിന് പകരം അൽപ്പം സെൻസിറ്റീവായി കാണേണ്ടതാണ്. രണ്ടാമതൊരു അവസരം എന്ന് പറയുമ്പോൾ, അതിനെ മികച്ച രീതിയിൽ കൊണ്ട് പോകണം എന്നാണ് എന്റെ അഭിപ്രായം. എല്ലാവർക്കും രണ്ടാമതൊരവസരം നൽകണം എന്ന് ഞാൻ ചിന്തിക്കുന്നു," ഒരു സിനിമാ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ മലൈക പറയുന്നു.

   First published:
   )}