HOME /NEWS /Film / ഓസ്ക്കാർ 2019- അറിയേണ്ടതെല്ലാം

ഓസ്ക്കാർ 2019- അറിയേണ്ടതെല്ലാം

ഓസ്കർ

ഓസ്കർ

സംവിധായകർ, നിർമ്മാതാക്കൾ, തിരക്കഥാകൃത്തുക്കൾ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്രരംഗത്തെ പ്രവർത്തകരുടെ മികവിനെ ആദരിക്കുന്നതിനായി അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് നൽകുന്ന പുരസ്കാരമാണ് ഓസ്ക്കാർ അഥവ അക്കാദമി അവാർഡ്

 • News18
 • 2-MIN READ
 • Last Updated :
 • Share this:

  ഫെബ്രുവരി 25 തിങ്കളാഴ്ച പുലർച്ചെ ഇന്ത്യൻ സമയം നാലരയോടെയാണ് 91-ാമത് ഓസ്ക്കാർ പുരസ്ക്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. പരമ്പരാഗതമായി കണ്ടുവരുന്ന രീതികളിൽനിന്ന് വ്യത്യസ്തമായിരിക്കും ഇത്തവണത്തെ ഓസ്ക്കാർ പ്രഖ്യാപനം. അവതാരകൻ ഇല്ല എന്നതാണ് പ്രധാന സവിശേഷത. ട്വീറ്റ് വിവാദത്തെ തുടർന്ന് കൊമേഡിയൻ കെവിൻ ഹാർട്ട് അവതാരകാൻ ഇല്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇദ്ദേഹത്തിന് പകരം ആഞ്ജേല ബസ്സറ്റ്, മെലിസ്സ മക്കാർത്തി, ജെസൺ മൊമോവ, ക്രിസ് ഇവാൻസ്, ഓക്വാഫിന, ചാൾസ് തെറോൻ, ചാൻവിക്ക് ബോസ്മാൻ, ഡാനിയൽ ക്രെയിഗ് എന്നിവർ പുരസ്ക്കാരങ്ങൾ പ്രഖ്യാപിക്കും. ജെന്നിഫർ ഹഡ്സൺ, ലേഡി ഗാഗ, ബ്രാഡ്ലി കൂപ്പർ, ബെറ്റെ മിഡ്ലർ, ഗില്ലിയൻ വെൽച്ച്, ഡേവിഡ് റോളിങ്സ് എന്നിവർ ഗാനങ്ങൾ ആലപിക്കും.

  വേദി രൂപകൽപനയിലെ വ്യാത്യാസം

  മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി സുവർണ നിറത്തിലുള്ള വേദിയാണ് ഓസ്ക്കാർ വിതരണത്തിനായി സജ്ജമാക്കുന്നത്. മുൻവർഷങ്ങളിലെ ടോപ് ജ്യുവൽ ബോക്സ് രൂപകൽപന ഇത്തവണ ഉണ്ടാകില്ല. പുറത്തേക്ക് കവിഞ്ഞുനിൽക്കുന്ന ഫ്രാങ്ക് ഗെറി മാതൃകയിലാണ് ഇത്തവണത്തെ വേദി. ഡേവിഡ് കോറിൻസ് ആണ് വേദി രൂപകൽപന ചെയ്തിരിക്കുന്നത്.

  മൂന്ന് മണിക്കൂർ ദൈർഘ്യം ചടങ്ങിനുണ്ടാകുമെന്ന് ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ എബിസി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു മണിക്കൂറിലേറെ ഷോ വേണമെന്ന് ടിവി ചാനലുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും അടുത്തിടെ അക്കാദമി നടത്തിയ പഠനത്തിൽ 3 മണിക്കൂറിലേറെ പ്രേക്ഷകർ ഷോ കാണില്ലെന്ന് വ്യക്തമായിരുന്നു. കഴിഞ്ഞ തവണ 26.5 മില്യൺ പേരാണ് ഓസ്ക്കാർ ഷോ കണ്ടത്. മുൻവർഷത്തെ അപേക്ഷിച്ച് 20 ശതമാനം കുറവായിരുന്നു ഇത്.

  എന്താണ് ഓസ്ക്കാർ?

  സംവിധായകർ, നിർമ്മാതാക്കൾ, തിരക്കഥാകൃത്തുക്കൾ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്രരംഗത്തെ പ്രവർത്തകരുടെ മികവിനെ ആദരിക്കുന്നതിനായി അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് നൽകുന്ന പുരസ്കാരമാണ് ഓസ്ക്കാർ അഥവ അക്കാദമി അവാർഡ്. പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ഔദ്യോഗിക ചടങ്ങ് പ്രൗഢഗംഭീരവും, ലോകത്തിൽ ഏറ്റവും അധികം ആളുകൾ വീക്ഷിക്കുന്ന ചലച്ചിത്ര അവാർഡ് ദാന ചടങ്ങുമാണ്.ആദ്യ അക്കാദമി അവാർഡ് ദാന ചടങ്ങ് 1929 മെയ് 16ന് ഹോളിവുഡിലെ ഹോട്ടൽ റൂസ്‌വെൽറ്റിൽ വെച്ച് 1927, 1928 വർഷങ്ങളിലെ മികച്ച നേട്ടങ്ങളെ ആദരിക്കുന്നതിനായി നടന്നു.

  ഷാരുഖ് ഖാന് ഡോക്ടറേറ്റ് നൽകാനുള്ള ജാമിയ സർവകലാശാലയുടെ അപേക്ഷ കേന്ദ്രസർക്കാർ തള്ളി

  ഇത്തവണത്തെ ഓസ്ക്കാർസ് നോമിനേഷനുകൾ

  മികച്ച ചിത്രം

  ഗ്രീന്‍ബുക്ക്

  എ സ്റ്റാര്‍ ഇസ് ബോണ്‍

  വൈസ്

  റോമ

  ബ്ലാക്ക് പാന്തര്‍

  ബ്ലാക്ക് ലെന്‍സ്മാന്‍

  ബൊഹ്മീയന്‍ റാപ്‌സഡി

  ദ ഫേവറേറ്റ്

  മികച്ച സംവിധായകന്‍

  അല്‍ഫോണ്‍സോ കുറോണ്‍ (റോമ)

  ആദം മക്കെ (വൈസ്)

  യോര്‍ഗോസ് ലാന്തിമോസ് (ദ ഫേവററ്റ്)

  സ്‌പൈര്‍ ലീ (ബ്ലാക്കലന്‍സ്മാന്‍)

  പവെല്‍ പൗളികോവ്‌സ്‌കി (കോള്‍ഡ് വാര്‍)

  മികച്ച നടി

  ലേഡി ഗാഗ (എ സ്റ്റാര്‍ ഇസ് ബോണ്‍)

  യാലിറ്റ്‌സ അപരീസിയോ (റോമ)

  ഒലീവിയ കോള്‍മാന്‍ (ദ ഫേവറേറ്റ്)

  മെലീസ മെക്കാര്‍ത്ത (കാന്‍ യു എവെര്‍ ഫോര്‍ഗീവ് മീ)

  ഗ്ലെന്‍ ക്ലോസ് (ദ വൈഫ്)

  മികച്ച നടന്‍

  ക്രിസ്റ്റിയന്‍ ബെയല്‍ (വൈസ്)

  ബ്രാഡ്‌ലി കൂപ്പര്‍ ( എ സ്റ്റാര്‍ ഈസ് ബോണ്‍)

  റാമി മാലെക് (ബൊഹ്മീയന്‍ റാപ്‌സഡി )

  വിഗ്ഗോ മോര്‍ടെന്‍സണ്‍ (ഗ്രീന്‍ ബുക്ക്)

  വില്ലെ ഡോഫോ (അറ്റ് എറ്റേണിറ്റീസ് ഗേറ്റ്)

  മികച്ച വിദേശ ഭാഷാ ചിത്രം

  റോമ - മെക്‌സികോ

  നെവര്‍ ലുക്ക് എവേ - ജര്‍മനി

  കോള്‍ഡ് വാര്‍ - പോളണ്ട്

  കാപ്പര്‍നോം - ലെബനന്‍

  ഷോപ്ലിഫ്‌റ്റേഴ്‌സ് - ജപ്പാന്‍

  മികച്ച് ഡോക്യുമെന്ററി ഫീച്ചര്‍

  ഓഫ് ഫാദേഴ്സ് ആന്റ് സണ്‍സ്

  ആര്‍ബിജി

  ഫ്രീ സോളോ

  ഹെയ്ല്‍ കണ്ട്രി ദിസ് മോണിങ്, ദിസ് ഈവ്നിങ്

  മൈന്‍ഡിങ് ദ ഗാപ്പ്

  മികച്ച ഗാനം

  ഷാലോ- എ സ്റ്റാര്‍ ഇസ് ബോണ്‍

  ഓള്‍ ദ സ്റ്റാര്‍സ്- ബ്ലാക്ക് പാന്തര്‍

  ഐ വില്‍ ഫൈറ്റ്- ആര്‍ബിജി

  ദ പ്ലെയ്സ് വേര്‍ ലോസ്റ്റ് തിങ്സ് ഗോ- മേരി പോപ്പിന്‍സ് റിട്ടേണ്‍സ്

  വെന്‍ എ കൗബോയ് ട്രേഡ്സ് ഹിസ് സ്പര്‍സ് ഫോര്‍ വിങ്സ്- ദ ബാലഡ് ഓഫ് ബസ്റ്റര്‍ സ്‌ക്രഗ്സ്

  മികച്ച ആനിമേറ്റഡ് ചിത്രം

  ഇൻക്രഡിബിൾ 2

  ഇസിൽ ഓഫ് ഡോഗ്സ്

  മിറൈ

  റാൽഫ് ബ്രേക്ക് ദ ഇന്‍റർനെറ്റ്

  സ്പൈഡർ-മാൻ: ഇന്‍റു ദ സ്പൈഡർ വേഴ്സെ

  മികച്ച സഹനടൻ

  മെഹർഷല അലി- ഗ്രീൻ ബുക്ക്

  സാം എലിയറ്റ്- എ സ്റ്റാർ ഈസ് ബോൺ

  ആദം ഡ്രൈവർ- ബ്ലാക്ക്ലാൻസ്മാൻ

  റിച്ചാർഡ് ഇ ഗ്രാൻറ്- കാൻ യു എവർ ഫോർഗീവ് മീ

  സാം റോക്ക്വെൽ- വൈസ്

  മികച്ച സഹനടി

  ആമി ആദംസ്- വൈസ്

  മറിന ഡേ ടവിറ- റോമ

  റെഗിന കിങ്- ഈഫ് ബെലെ സ്ട്രീറ്റ് കുഡ് ടോക്ക്

  എമ്മ സ്റ്റോൺസ്- ദ ഫേവറിറ്റ്

  റേച്ചൽ വീസ്- ദ ഫേവറിറ്റ്

  ഓസ്ക്കാർ ജേതാക്കളെ തെരഞ്ഞെടുക്കുന്നത് എങ്ങനെ?

  ചലച്ചിത്ര മേഖലയിലെ വിദഗ്ദ്ധരായ 8000ഓളം പേർ വോട്ട് ചെയ്താണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്ന അവസാന തീയതി. ഇത്തവണ 7902 പേർ വോട്ട് ചെയ്തിട്ടുണ്ട്. അക്കാദമി അംഗത്വമുള്ളവർക്ക് മാത്രമാണ് വോട്ടവകാശം ഉള്ളത്. ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന 17 വിഭാഗത്തിൽപ്പെട്ടവർക്കാണ് അക്കാദമി അംഗത്വമുള്ളത്. ഓസ്ക്കാർ പുരസ്ക്കാരത്തിന് അപേക്ഷിക്കാൻ അതത് മേഖലയിലുള്ള രണ്ട് അംഗങ്ങളുടെയെങ്കിലും പിന്തുണ വേണം. ഓസ്ക്കാർ നോമിനേഷൻ, പുരസ്ക്കാരം എന്നിവ ലഭിച്ചാൽ, അവർക്ക് അക്കാദമി അംഗത്വം ലഭ്യമാകും.

  ഓസ്ക്കാർ അതിഥികൾക്കുള്ള ഭക്ഷണം

  1500 അതിഥികളാണ് ഓസ്ക്കാർ പുരസ്ക്കാര ദാന ചടങ്ങിൽ പങ്കെടുക്കുന്നത്. ഇവർക്കായി ആയിരത്തിലധികം വിഭവങ്ങളാണ് തയ്യാറാക്കുന്നത്. ചുട്ട സാൽമണും കാവിയറും ഫ്രെഞ്ച് ബബ്ലി പാനീയവും ഓസ്ക്കാർ പുരസ്ക്കാര മാതൃകയിലുള്ള ചെറിയ ചോക്ലേറ്റുമൊക്കെ ഉണ്ടാകും.

  First published:

  Tags: 91st oscars awards, Everything you need to know about oscars 2019, Oscars 2019, ഓസ്ക്കാർ 2019