• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കമൽഹാസൻ മാനസികമായി പീഡിപ്പിച്ചു; പരാതിയുമായി ബിഗ്ബോസ് താരം

സഹമത്സരാർഥികൾ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും ഇക്കാര്യം കമൽഹാസന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അദ്ദേഹം ഇടപെട്ടില്ലെന്നും മധുമിത പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നു.

news18-malayalam
Updated: September 8, 2019, 3:32 PM IST
കമൽഹാസൻ മാനസികമായി പീഡിപ്പിച്ചു; പരാതിയുമായി ബിഗ്ബോസ് താരം
kamalhaasan
news18-malayalam
Updated: September 8, 2019, 3:32 PM IST
കമലഹാസനെതിരെ മാനസിക പീഡന പരാതിയുമായി പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ്ബോസ് തമിഴ്3യിലെ മത്സരാഥിയായിരുന്ന മധുമിത രംഗത്ത്. ഷോയുടെ അവതാരകനായ കമല്‍ഹാസനെതിരെ മധുമിത ഔദ്യോഗികമായി പരാതി നൽകി. സഹമത്സരാര്‍ഥികൾക്കെതിരെയും ചാനലിനെതിരെയും മധുമിത പരാതി നൽകിയിട്ടുണ്ട്. അടുത്തിടെയാണ് മധുമിത ഷോയിൽ നിന്ന് പുറത്തായത്.

also read: 'നിങ്ങൾ ഞങ്ങള്‍ക്ക് പ്രചോദനമാകുന്നു': ഐഎസ്ആർഓയെ പ്രശംസിച്ച് നാസ

ചെന്നൈയിലെ നസ്രത്പേട്ട് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. സഹമത്സരാർഥികൾ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും ഇക്കാര്യം കമൽഹാസന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അദ്ദേഹം ഇടപെട്ടില്ലെന്നും മധുമിത പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നു.

അതേസമയം പരിപാടിയുടെ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് മധുമിതയെ പുറത്താക്കിയതെന്നാണ് റിപ്പോർട്ടുകള്‍. ഇതാദ്യമായല്ല ബിഗ്ബോസ് ഷോയുടെ പേരിൽ കമൽഹാസന് നിയമനടപടികൾ നേരിടേണ്ടി വരുന്നത്. 2018ൽ ഹിന്ദു മക്കൾ കട്ട്ച്ചി എന്ന സംഘടന ഷോ നിരോധിക്കണമെന്നാവശ്യപ്പെട്ട് കമൽഹാസനെതിരെ പരാതി നൽകിയിരുന്നു. തമിഴ് സംസ്കാരത്തെ തകർക്കുന്നതാണ് പരിപാടി എന്നാണ് ഇവർ ആരോപിക്കുന്നത്.
First published: September 8, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...