• HOME
  • »
  • NEWS
  • »
  • film
  • »
  • Ezhuthola | നടൻ ശങ്കർ 36 വർഷത്തെ ഇടവേളക്കു ശേഷം നിർമ്മിക്കുന്ന ചിത്രം; 'എഴുത്തോല' ചാലക്കുടിയിൽ

Ezhuthola | നടൻ ശങ്കർ 36 വർഷത്തെ ഇടവേളക്കു ശേഷം നിർമ്മിക്കുന്ന ചിത്രം; 'എഴുത്തോല' ചാലക്കുടിയിൽ

1986ൽ സിബി മലയിൽ സംവിധാനം ചെയ്ത 'ചേക്കാറാനൊരു ചില്ല'യാണ് ശങ്കർ ആദ്യമായി നിർമ്മിച്ച ചിത്രം

എഴുത്തോല

എഴുത്തോല

  • Share this:
ശങ്കർ, കൃഷ്ണ പ്രസാദ്, നിഷാ സാരംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുരേഷ് ഉണ്ണികൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എഴുത്തോല' എന്ന ചിത്രത്തിന്റെ ചിത്രീകരണം ചാലക്കുടിയിൽ ആരംഭിച്ചു. 36 വർഷത്തെ ഇടവേളക്കുശേഷം പ്രശസ്ത നടൻ ശങ്കർ നിർമ്മിക്കുന്ന ചിത്രമാണ് 'എഴുത്തോല'.

ജയകൃഷ്ണൻ, സുന്ദര പാണ്ഡ്യൻ, ഗോപൻ മങ്ങാട്ട്, പ്രഭു, സ്വപ്ന പിള്ള, അനുപമ, പൗളി വത്സൻ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. 1986ൽ സിബി മലയിൽ സംവിധാനം ചെയ്ത 'ചേക്കാറാനൊരു ചില്ല'യാണ് ശങ്കർ ആദ്യമായി നിർമ്മിച്ച ചിത്രം. ശങ്കർ തന്നെയായിരുന്നു നായകൻ.

ഓഷ്യോ എന്റർടൈൻമെന്റ്സ് എന്ന ബാനറിൽ ടി. ശങ്കർ, സതീഷ് ഷേണായ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'എഴുത്തോല' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാച്ചേനി നിർവ്വഹിക്കുന്നു.

കൈതപ്രം, ബിലു പത്മിനി നാരായണൻ എന്നിവരുടെ വരികൾക്ക് മോഹൻ സിത്താര, പ്രശാന്ത് കർമ്മ എന്നിവർ സംഗീതം പകരുന്നു.

കവിത- മഹാകവി ഒളപ്പമണ്ണ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജെയിംസ് മാത്യു (ലണ്ടന്‍), പ്രൊഡക്ഷൻ കൺട്രോളർ- ബിജു കടവൂർ, കല- സതീഷ് നെല്ലായ, മേക്കപ്പ്- മനോജ് അങ്കമാലി, വസ്ത്രാലങ്കാരം- കുമാര്‍ എടപ്പാൾ, സ്റ്റിൽസ്-അജിൻ സോമൻ, ഡിസൈൻസ്- ഷിബിന്‍ സി. ബാബു, അസോസിയേറ്റ് ഡയറക്ടര്‍- സനീഷ് സാമുവൽ, ദീപു എസ്. വിജയന്‍, ലോക്കേഷൻ മാനേജർ- ഷൈജൻ കെ. ജോസ്, ലിൻസൺ കെ. ജോസ്, പി.ആർ.ഒ.-എ.എസ്. ദിനേശ്.

Also read: Prithviraj in Khalifa | 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും'; വരുന്നു പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ'

ജന്മദിനത്തിൽ മറ്റൊരു വമ്പൻ ചിത്രവുമായി പൃഥ്വിരാജ് (Prithviraj Sukumaran). പോക്കിരി രാജക്ക് ശേഷം മലയാളത്തിൻ്റെ ഹിറ്റ് മേക്കർ വൈശാഖും (Vysakh) പൃഥ്വിരാജും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ഖലീഫ' എന്ന് പേര് നൽകിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്ന തലക്കെട്ടോടെയാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ദുബായ് പശ്ചാത്തലം ആയിട്ടായിരിക്കും ബിഗ് ബജറ്റ് ക്യാൻവാസിൽ ചിത്രം ഒരുങ്ങുന്നത്. ജിനു ഏബ്രഹാം ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിനു എബ്രഹാം ഇന്നോവേഷൻ, യൂട്ട്‌ലി ഫിലിംസ്, സരിഗമ എന്നിവയുടെ ബാനറിൽ ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സൂരജ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ജന്മദിനത്തിൽ തന്നെ പ്രഭാസ് ചിത്രം 'സലാർ'ലെ പൃഥ്വിരാജ് കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവിട്ടിരുന്നു. വരദരാജ മന്നാർ ആയി പൃഥ്വിരാജ് വേഷമിടും. "പൃഥ്വിരാജ് സാറും സിനിമയിലുണ്ട്. സിനിമയിൽ അദ്ദേഹത്തെ ലഭിച്ചതിൽ ഞങ്ങൾ വളരെ ഭാഗ്യവാന്മാരാണ്. അദ്ദേഹം ചിത്രത്തിന്റെ ഭാഗമാകാൻ സമ്മതിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്," എന്ന് പ്രഭാസ് മുൻപ് പറഞ്ഞിരുന്നു.
Published by:user_57
First published: