നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പ്രമുഖ ചിത്രത്തിൻറെ നെഗറ്റീവ് റിവ്യൂ; ഫ്യൂസൂരി ഫേസ്ബുക്

  പ്രമുഖ ചിത്രത്തിൻറെ നെഗറ്റീവ് റിവ്യൂ; ഫ്യൂസൂരി ഫേസ്ബുക്

  ഒരു വരി മാത്രം നെഗറ്റീവ് പരാമർശം വന്നുവെന്ന പേരിൽ പോലും ഗ്രൂപ്പുകൾക്ക്‌ പൂട്ടുവീണു

  • Share this:
   'പ്രമുഖ' ചിത്രത്തിൻറെ നെഗറ്റീവ് റിവ്യൂ പ്രസിദ്ധീകരിച്ചതിന് ഫേസ്ബുക് ഗ്രൂപ്പുകളെ ബ്ലോക്ക് ചെയ്തെന്ന് റിപ്പോർട്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച റിലീസായ 'പ്രമുഖ' ചിത്രത്തെക്കുറിച്ചുള്ള റിവ്യൂവിന് ഗ്രൂപ്പുകൾക്ക് മൊത്തത്തിൽ കടിഞ്ഞാണിട്ടെന്നാണാരോപണം. 'പ്രമുഖ' ചിത്രത്തെപ്പറ്റി റിവ്യൂവിൽ ഒരു വരി മാത്രം നെഗറ്റീവ് പരാമർശം വന്നുവെന്ന പേരിൽ പോലും ഗ്രൂപ്പുകൾക്ക്‌ പൂട്ടുവീണുവെന്നാണ് പ്രധാന ഫേസ്ബുക് സിനിമാക്കൂട്ടായ്മയുടെ വാദം. പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ.

   "സുഹൃത്തുക്കളേ ...

   ഇന്നലെ റിലീസായ പ്രമുഖ സിനിമയെക്കുറിച്ചുള്ള റിവ്യൂസ് പ്രസിദ്ധീകരിച്ചതിന് പേരിൽ മൂവിട്രാക്കർ ,മൂവി മുൻഷി എന്നീ ഗ്രൂപ്പുകൾ ബ്ലോക്ക് ചെയ്യപ്പെട്ടത് നിങ്ങൾ അറിഞ്ഞുകാണുമല്ലോ. ഫേസ്‌ബുക്കിന്റെ കോപ്പിറൈറ്റ് പോളിസികൾ ചൂഷണം ചെയ്ത് അഭിപ്രായങ്ങളെ അടിച്ചൊതുക്കുന്ന മൂവി പ്രമോഷൻ രീതിയുടെ അവസാനത്തെ ഇരകളാണ് ഈ ഗ്രൂപ്പുകൾ . വളരെ പോസിറ്റിവായി എഴുതിയ റിവ്യൂവിന്റെ ഒരു വരിയില് നെഗറ്റിവ് പറഞ്ഞിരുന്നു എന്ന കാരണംകൊണ്ട് ഒരു ഗ്രൂപ്പ് തന്നെ ബ്ലോക്ക് ചെയ്ത സംഭവം മുൻപുണ്ടായിട്ടുണ്ട് . .

   WCC: വനിതാക്കൂട്ടായ്മയിൽ എന്തുകൊണ്ട് രോഹിണിയില്ല?

   ക്രിയാത്മക വിലയിരുത്തലുകളെപ്പോലും വേർതിരിച്ചു കാണുവാൻ സിനിമയുടെ പ്രമോഷൻ ടീമുകൾ തയ്യാറാവാത്തിടത്തോളം ഇത്തരം സിനിമകളെക്കുറിച്ച സംസാരിക്കുന്നത് തന്നെ ഫേസ്ബുക്കിലെ സിനിമ ചർച്ചാവേദികൾക്ക് വെല്ലുവിളിയായി തീർന്നിരിക്കുകയാണ് . മാന്യമായ,വിശദമായ നിരൂപണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം വേദികളോട്പോലും അസഹിഷ്ണുത കാണിക്കുന്ന സിനിമയുടെ അണിയറപ്രവർത്തകരുടെ നിലപാട് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയുന്നല്ല ഈ അവസരത്തിൽ മേല്പറഞ്ഞ ഗ്രൂപ്പുകളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുവാനും ഈ വിഷയത്തിലെ സിപിസിയുടെ നിലപാട് പ്രസ്താവിക്കുവാനുമായി ഒരു തീരുമാനമെടുക്കുകയാണ് . പ്രസ്തുത സിനിമയെ സംബന്ധിച്ച ഒരു പോസ്റ്റുകളും (നല്ലതോ മോശമോ ആയിക്കൊള്ളട്ടെ ) സിപിസി ഗ്രൂപ്പിൽ അനുവദിക്കുന്നതല്ല .ഇതുവരെ ഗ്രൂപ്പിൽ വന്ന ചിത്രത്തിന്റെ റിവ്യൂസും ഇതേ കാരണത്താൽ ഒഴിവാക്കിയിട്ടുണ്ട് .

   ഇങ്ങനെയൊരു തീരുമാനംകൊണ്ടുമാത്രം മേൽപ്പറഞ്ഞ മോശം പ്രവണതകൾ മാറുമെന്ന് പ്രതീക്ഷയില്ല .പക്ഷെ ഒരു ചർച്ചാവേദി എന്ന നിലയിൽ ഈ വിഷയത്തിൽ വരുന്ന ചർച്ചകൾക്ക് തീർച്ചയായും ഒരു സ്വാധീനമുണ്ടാക്കാൻ കഴിയും .സിനിമയുടെ കലാമൂല്യവും രാഷ്ട്രീയവും ചർച്ച ചെയ്യുന്ന അതേ ആർജവത്തോടെതന്നെ ഈ ദുഷ്പ്രവണതകൾക്കെതിരെ പ്രതികരിക്കാനും സിപിസിയെ ഫോളോ ചെയ്യുന്നവർക്ക് കഴിയുമെന്നാണ് പ്രതീക്ഷ." പോസ്റ്റ് അവസാനിക്കുന്നു.

   First published:
   )}