HOME » NEWS » Film » MOVIES FACT BEHIND SPB BACKING OUT FROM SINGING SONGS IN AMARAM MOVIE

അമരത്തിലെ പാട്ട് പാടാതെ എസ്.പി.ബി. മടങ്ങിയോ? വാസ്തവമെന്ത്? നിർമ്മാതാവ് ബാബു തിരുവല്ല പറയുന്നു

Fact behind SPB backing out from singing songs in Amaram movie | യേശുദാസിനെ കൊണ്ട് തന്നെ പാടിക്കൂ എന്നു പറഞ്ഞു എസ്.പി.ബി. മടങ്ങിയെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്

News18 Malayalam | news18-malayalam
Updated: October 6, 2020, 8:36 AM IST
അമരത്തിലെ പാട്ട് പാടാതെ എസ്.പി.ബി. മടങ്ങിയോ? വാസ്തവമെന്ത്? നിർമ്മാതാവ് ബാബു തിരുവല്ല പറയുന്നു
അമരത്തിലെ മമ്മൂട്ടി; എസ്.പി.ബി.
  • Share this:
അമരം സിനിമയിലെ ഗാനങ്ങൾ പാടാനെത്തിയ അനശ്വര ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം അതിൽ നിന്ന് പിന്മാറിയതാണെന്ന പ്രചാരണം സത്യ വിരുദ്ധമെന്ന് ചിത്രത്തിന്റെ നിർമ്മാതാവായിരുന്ന ബാബു തിരുവല്ല.
ചെങ്ങന്നൂർ ഛായ നടത്തിയ എസ്.പി.ബി. അനുസ്മരണ യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമരത്തിലെ പാട്ടുകൾ യേശുദാസിനെ കൊണ്ട് പാടിക്കാനാണ് ഉദ്ദേശിച്ചത്. അദ്ദേഹം തന്നെ പാടുകയും ചെയ്തു. ഈ ചിത്രമെടുക്കുമ്പോൾ മലയാളത്തിൽ പാടാൻ യേശുദാസ് അല്ലാതെ മറ്റൊരു ഗായകനെ തേടേണ്ട കാര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ ആരു വേണമെന്ന ചർച്ചയിൽ മറ്റൊരു പേരും വന്നില്ല. ഇതാണ് യാഥാർത്ഥ്യം.

ഈ സിനിമയുടെ തെലുങ്കു പതിപ്പിൽ പാടിയത് ബാലസുബ്രഹ്മണ്യമാണെന്നും ബാബു തിരുവല്ല പറഞ്ഞു. അമരത്തിലെ പാട്ടു പാടാൻ എത്തിയ എസ്.പി.ബി., ഇത് നിങ്ങൾ യേശുദാസിനു വേണ്ടി ഉണ്ടാക്കിയ പാട്ടുകളല്ലല്ലേ എന്ന് സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിനോട് ചോദിച്ചെന്നും അദ്ദേഹത്തെ കൊണ്ടു തന്നെ പാടിക്കൂ എന്നു പറഞ്ഞു മടങ്ങിയെന്നുമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച കഥ. വെർച്വൽ വേദിയിൽ നടത്തിയ യോഗത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ഈ ചിത്രത്തിൽ നാല് പാട്ടുകളാണുള്ളത്. ലതിക പാടിയ പാട്ടൊഴികെ ബാക്കിയെല്ലാം യേശുദാസാണ് പാടിയത്. കെ.എസ്. ചിത്രയാണ് മറ്റൊരു ഗായിക.ലോഹിതദാസിന്റെ സ്ക്രിപ്റ്റിൽ ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് 1991ലെ അമരം. ഈ ചിത്രം യാദൃശ്ചികതകളുടെ കാര്യത്തിൽ നേരത്തെയും വാർത്തകളിൽ നിറഞ്ഞിരുന്നു. അശോകന്റെയും മാതുവിന്റെയും കരിയറിലെ ശ്രദ്ധേയ ചിത്രമായ അമരം യഥാർത്ഥത്തിൽ ആ കഥാപാത്രങ്ങൾക്കായി കണ്ടെത്തിയത് മറ്റു രണ്ടു പേരെയായിരുന്നു. അതേപ്പറ്റിയും ബാബു തിരുവല്ല ഇതിനു മുൻപ് പറഞ്ഞിട്ടുണ്ട്.

ഈ സിനിമയിലെ രാഘവനും രാധയും ആവേണ്ടിയിരുന്നത് അശോകനും മാതുവും അല്ലായിരുന്നു. നിനച്ചിരിക്കാത്ത ട്വിസ്റ്റുകളാണ് ഇരുവരുടെയും കരിയറിലെ മറക്കാനാവാത്ത കഥാപാത്രങ്ങളുമായി അമരം സിനിമയെ അരികിലെത്തിച്ചത്.

രാഘവനായി ആദ്യം നിശ്ചയിച്ചിരുന്നത് വൈശാലിയിലൂടെ മലയാളികൾക്ക് സുപരിചിതനായ ഋശ്യശൃംഗനെയാണ്; സഞ്ജയ് മിത്രയെ. പക്ഷെ അവിടെയും അവസാന നിമിഷത്തെ കഥയുടെ ഗതിമാറിയൊഴുകി. അതിന് വഴിവച്ചത് മറ്റു വേഗതകൂടിയ സംഭാഷണ സംവിധാനങ്ങളൊന്നുമില്ലാതിരുന്ന നാളുകളിലെ ഒരു ടെലിഗ്രാം സന്ദേശവും. ഷൂട്ടിങ്ങിന് എത്തിച്ചേരാൻ കഴിയില്ലെന്നുള്ള സഞ്ജയ് മിത്രയുടെ സന്ദേശത്തെ തുടർന്നാണ് കഥാപാത്രത്തിനായി മറ്റൊരാളെ കണ്ടെത്തിയത്.

മത്സ്യത്തൊഴിലാളിയായ അച്ചൂട്ടി മകൾ രാധയെ ഡോക്‌ടറാക്കാനുള്ള സ്വപ്നം നെയ്തുകൂട്ടുന്നു. രാധ പഠിക്കാനും മിടുക്കിയാണ്. പക്ഷെ രാഘവനുമായുള്ള പ്രണയബന്ധത്തിൽ ഏർപ്പെടുന്ന രാധ അച്ഛന്റെ സ്വപ്നം പൂർത്തിയാക്കാതെ പോകുന്നു. മൂന്ന് സംസ്ഥാന അവാർഡുകൾ നേടിയ ചിത്രമാണിത്.
Published by: user_57
First published: October 6, 2020, 8:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories