ജനുവരി മാസത്തിന്റെ തുടക്കത്തിൽ നടനും നിർമാതാവും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനും ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോനും നടൻ സൂര്യയെയും ജ്യോതികയെയും കണ്ടുമുട്ടിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഈ കൂടിക്കാഴ്ച കഴിഞ്ഞ് നാളുകൾ ആയെങ്കിലും, കുറച്ചു ദിവസങ്ങളായി പൃഥ്വിരാജ് – സൂര്യ കൂട്ടുകെട്ടിൽ ഒരു സിനിമ ഒരുങ്ങുന്നു എന്ന വിവരം സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച ചർച്ചയിലുണ്ട്.
ബിസ്കറ്റ് മുതലാളിയായിരുന്ന രാജൻ പിള്ളയുടെ ജീവിതകഥ പറയുന്ന സിനിമയാകും എന്ന തരത്തിലാണ് പ്രചരണം ചൂടുപിടിച്ചത്. സൂര്യ നായകനായി അഭിനയിക്കുന്ന സിനിമ പൃഥ്വിരാജ് സംവിധാനം ചെയ്യും എന്ന നിലയിലായിരുന്നു പ്രചാരണം.
പൃഥ്വിരാജിന്റെ ഔദ്യോഗിക വക്താവായ പൊഫാക്ഷിയോ ഫേസ്ബുക്ക് കുറിപ്പിൽ ഇതേസംബന്ധിച്ച വിശദീകരണം നൽകി. “പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് സൂര്യ നായകനാവുന്ന ഒരു ബിയോപിക് പ്രൊജക്റ്റ് ഇല്ല. L2 എമ്പുരാനും ടൈസനുമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന അടുത്ത രണ്ടു ചിത്രങ്ങൾ.”
ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയുടെ ഹിന്ദി പതിപ്പായ അക്ഷയ് കുമാർ ചിത്രം ‘സെൽഫി’ അടുത്തിടെ റിലീസ് ചെയ്തിരുന്നു. ഇനി അടുത്തടുത്ത് തന്റെ ചിത്രങ്ങൾ ഉണ്ടാവില്ല എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.
ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായിക്കഴിഞ്ഞു. വിലായത് ബുദ്ധയാണ് മറ്റൊരു ചിത്രം.
Summary: Actors Suriya and Prithviraj Sukumaran are not working on a movie together, despite unverified claims made in recent social media posts. It was speculated to be a biopic of biscuit king Rajan Pillai. Poffactio, the official spokesperson for Prithviraj Sukumaran, ruled out any chances of a movie
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.