• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അബിനായി ഫഹദ്, പ്രിയയായി ഐശ്വര്യ: വരത്തനിലെ കഥാപാത്രങ്ങൾ പുറത്തുവിട്ട് അമൽ നീരദ്

news18
Updated: August 5, 2018, 7:12 PM IST
അബിനായി ഫഹദ്, പ്രിയയായി ഐശ്വര്യ: വരത്തനിലെ കഥാപാത്രങ്ങൾ പുറത്തുവിട്ട് അമൽ നീരദ്
news18
Updated: August 5, 2018, 7:12 PM IST
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അമൽ നീരദ് ഫഹദ് ഫാസിൽ ചിത്രമാണ് വരത്തൻ. ചിത്രത്തിന്റെ പോസ്റ്ററും ടീസറും ഇതിനോടകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ചിത്രത്തിലെ  ഫഹദിന്റെ കഥാപാത്രത്തിന്റെ പേര് പുറത്തുവിട്ടിരിക്കുകയാണ് അമൽ നീരദ്. അബിൻ എന്നാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഐശ്വര്യയുടെ കഥാപാത്രത്തെ നേരത്തെ തന്നെ അമൽ നീരദ് പുറത്തുവിട്ടിരുന്നു.  പ്രിയയെന്നാണ് ഐശ്വര്യയുടെ കഥാപാത്രത്തന്റെ പേര്.

രണ്ട് പോസ്റ്ററുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഫഹദ് ഒറ്റയ്ക്കുള്ള പോസ്റ്ററും ഐശ്വര്യയ്ക്കൊപ്പം ചായ കുടിക്കുന്ന ഫഹദിന്റെ മറ്റൊരു പോസ്റ്ററുമാണിവ.

മികച്ചൊരു ത്രില്ലറാണ് വരത്തൻ എന്ന സൂചന മാത്രമാണ് പുറത്തു വന്നിട്ടുള്ളത്. ചിത്രവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

First published: August 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍