HOME » NEWS » Film »

പ്രകാശൻ പറക്കുന്നു: രണ്ടാഴ്ചകൊണ്ട് ബോക്സോഫീസിൽ അഞ്ചാം സ്ഥാനം

news18india
Updated: January 5, 2019, 7:03 PM IST
പ്രകാശൻ പറക്കുന്നു: രണ്ടാഴ്ചകൊണ്ട് ബോക്സോഫീസിൽ അഞ്ചാം സ്ഥാനം
  • Share this:
ഫഹദ് ചിത്രം ഞാൻ പ്രകാശൻ ബോക്സ് ഓഫീസിൽ കുതിക്കുന്നു. 15 ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ കൂട്ടുമ്പോൾ കേരളത്തിൽ മാത്രം 21.3 കോടി രൂപയും, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ 2.5 കോടി രൂപയും ബോക്സ് ഓഫീസ് ഇനത്തിൽ നേടി 2018 റിലീസ് ചിത്രങ്ങളിൽ ഏറ്റവും അധികം തുക നേടിയ ഇനത്തിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. കേരളം അടിസ്ഥാനമാക്കിയുള്ള കണക്കാണിത്. കഴിഞ്ഞ വർഷാവസാനം പത്താം സ്ഥാനത്തായിരുന്നു പ്രകാശൻ. 2018 അവസാനിക്കുമ്പോൾ ഉള്ള പോയിൻറ് നില നോക്കിയാൽ ആകെ ബോക്സ് ഓഫീസ് കളക്ഷനിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ ഇപ്രകാരമായിരുന്നു.



1. കായംകുളം കൊച്ചുണ്ണി: 100 കോടി (ബോക്സ് ഓഫീസ് മാത്രം 67.2 കോടി)
2. ഒടിയൻ: 52.74 കോടി
3. അബ്രഹാമിന്റെ സന്തതികൾ: 38.5 കോടി

കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ രണ്ടോ, മൂന്നോ സ്ഥാനത്തേക്കുയരും എന്നാണ് പ്രതീക്ഷ. 16 വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ടുകെട്ട് മടങ്ങിയെത്തിയ ചിത്രമായിരുന്നു ഞാൻ പ്രകാശൻ. പ്രതീക്ഷകൾക്കൊത്തുയരുകയാണെകിൽ കഴിഞ്ഞു പോയ വർഷത്തിൽ ബോക്സ് ഓഫീസ് തൂത്തുവാരിയ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ചിത്രങ്ങളുള്ള നായകനെന്ന ബഹുമതി ഫഹദിന് സ്വന്തം. വരത്തൻ തൊട്ടു മുകളിൽ തന്നെയുണ്ട്.

2019ൽ ഉടൻ തന്നെ ഫഹദ് ചിത്രമായ കുമ്പളങ്ങി നൈറ്റ്സ് തിയേറ്ററിൽ എത്തും. നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. ഫഹദിന് വില്ലൻ വേഷമാണ്.

First published: January 5, 2019, 6:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories